Film Events

‘ചികിത്സയെക്കുറിച്ച് അശാസ്ത്രീയതയും അബദ്ധവും പ്രചരിപ്പിക്കുന്നു’; ട്രാന്‍സിനെതിരെ ഐഎംഎ 

THE CUE

ഫഹദ് ഫാസില്‍ നായകനായ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചികിത്സാ രീതിയെക്കുറിച്ച് അശാസ്ത്രീയതയും അബദ്ധങ്ങളുമാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ഐഎംഎ പറയുന്നു. വെന്റിലേറ്ററിലായിരുന്ന നായകന്‍ രജനീകാന്തിനെ പോലെ തിരിച്ചുവരുന്നത് മുതല്‍ മാനസിക രോഗങ്ങളെക്കുറിച്ചുള്ള വിഡ്ഢിത്തങ്ങളടക്കമാണ് അവതരിപ്പിക്കുന്നതെന്ന് ഐഎംഎ വ്യക്തമാക്കുന്നു.

ട്രാന്‍സിന്റെ സന്ദേശം മികച്ചതാണ്. എന്നാല്‍ സിനിമയിലുടനീളമുള്ള ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സംഘടന വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു പറഞ്ഞു. സിനിമകളില്‍ ചികിത്സാ സംബന്ധമായി അശാസ്ത്രീയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. അതിനാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുംമുന്‍പ് ആരോഗ്യ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്നും ഐഎംഎ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സാംസ്‌കാരിക മന്ത്രി എകെ ബാലനും സെന്‍സര്‍ ബോര്‍ഡിനും സംഘടന കത്തുനല്‍കിയിട്ടുണ്ട്. നേരത്തേ ജോജുജോര്‍ജ് നായകനായ എം പത്മകുമാര്‍ ചിത്രം ജോസഫിനെതിരെയും ഐഎംഎ നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്രം അവയവദാനത്തിനെതിരായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു സംഘടന വ്യക്തമാക്കിയത്.ജീവിച്ചിരിക്കുന്ന ഒരാളെ കൊന്ന് അവയവം മോഷ്ടിക്കുന്നുവെന്നത് വിചിത്ര വാദമാണെന്നും സംഘടന ആരോപിച്ചിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT