Film Events

എന്റെ കൈകാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കില്‍ അകന്നു നില്‍ക്കൂ, കമന്റുകള്‍ക്ക് അനുപമ പരമേശ്വരന്റെ മറുപടി

പുറം തിരിഞ്ഞിരിക്കുന്ന ചിത്രം പങ്കുവെച്ചതില്‍, ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട ആരാധകര്‍ക്ക് മറുപടിയുമായി നടി അനുപമ പരമേശ്വരന്‍. എന്റെ കൈകാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കില്‍ സഹോദരീ,സഹോദരന്‍മാരേ അകന്നു നില്‍ക്കൂവെന്ന് അനുപമ കുറിച്ചു. 'അവളുടെ ചുരുണ്ട മുടി അഴകളവുകളെ മറക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രണയം' എന്ന കുറിപ്പോടെയായിരുന്നു പുറം തിരിഞ്ഞുള്ള ചിത്രം. എന്നാല്‍ ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാതമ്മാ എന്നുപറഞ്ഞ് തെലുങ്കിലെ ആരാധകര്‍ കമന്റിട്ടിരുന്നു.

ഇതോടെയാണ്, ചിത്രത്തില്‍ കാണുന്ന തന്റെ കൈകാലുകള്‍ ആരെയെങ്കിലും അസ്വസ്ഥരാക്കുന്നെങ്കില്‍ മാറി നില്‍ക്കൂ എന്നുകൂടി നടി ഇന്‍സ്റ്റ പോസ്റ്റില്‍ ചേര്‍ത്തത്. പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുപമയുടെ ഒടുവിലിറങ്ങിയ മലയാള ചിത്രം മണിയറയിലെ അശോകന്‍ ആയിരുന്നു. ചിത്രത്തില്‍ അഭിനയത്തിനൊപ്പം സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിന് മുന്‍പ് ജോമോന്റെ സുവിശേഷങ്ങളിലും നടി അഭിനയിച്ചിരുന്നു. അ,ആയിലൂടെ തെലുങ്കില്‍ പ്രവേശിച്ച നടി സന്തമാനം ഭാവട്ടി, വുണ്ണടി ഒക്തേ സിന്തഗി, കൃഷ്ണാര്‍ജുന യുദ്ധം, തേജ് ഐ ലവ് യൂ, ഹലോ ഗുരു പ്രേമ കൊസമേ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. തെലുങ്കില്‍ ഏറെ തിരക്കുള്ള നടിയാണ് അനുപമയിപ്പോള്‍.

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT