Film Events

ഇതാണ് ആര്‍.എസ് വിമലിന്റെ ‘കര്‍ണന്‍’, വിക്രമിന് പിറന്നാള്‍ സമ്മാനമായി മേക്കിംഗ് ടീസര്‍

THE CUE

എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ആര്‍ എസ് വിമല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് കര്‍ണന്‍. പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ച ചിത്രം പിന്നീട് വന്‍ ബജറ്റില്‍ വിക്രമിനെ നായകനാക്കി പ്രഖ്യാപിച്ചു. ബഹുഭാഷാ ചിത്രമായി ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായാണ് മഹാവീര്‍ കര്‍ണയുടെ വരവ്. ചിയാന്‍ വിക്രമിന് പിറന്നാള്‍ സമ്മാനമായി സിനിമയുടെ മേക്കിംഗ് ടീസര്‍ ആര്‍ എസ് വിമല്‍ പുറത്തുവിട്ടു.

കൊവിഡ് 19 ലോക്ക് ഔട്ടിന് പിന്നാലെ വിക്രം നായകനായ കോബ്ര, പ്രധാന വേഷത്തിലെത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വന്‍ എന്നീ സിനിമകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ പൂര്‍ത്തിയാക്കിയാല്‍ വിക്രം സര്‍ കര്‍ണന്‍ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്ന് ആര്‍.എസ് വിമല്‍ ദ ക്യുവിനോട് പറഞ്ഞു.

കര്‍ണന്‍ നീണ്ടും പോകുന്നതോ ചിത്രീകരണം വൈകുന്നതോ അല്ല, വലിയ താരനിരയുള്ള ബിഗ് ബജറ്റ് ചിത്രം ആയതിനാല്‍ പല താരങ്ങളുടെയും ഡേറ്റുകള്‍ ഒത്തുവരേണ്ടതുണ്ട്.കര്‍ണന്‍ എന്ന സിനിമ തിരക്കഥയില്‍ നിന്ന് നേരെ ചിത്രീകരണത്തിലേക്ക് കടന്ന ഒരു പ്രൊജക്ടല്ല. കര്‍ണന് വേണ്ടി നീണ്ട പ്രീ പ്രൊഡക്ഷന്‍ ഉണ്ടായിരുന്നു. ആര്‍ എസ് വിമല്‍ ഫിലിംസ് എന്ന ബാനറാണ് പ്രീ പ്രൊഡക്ഷന്‍ നിര്‍വഹിച്ചത്. രണ്ടര മണിക്കൂര്‍ പ്രീ വിഷ്വല്‍ മാതൃകയാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ത്രീഡിയിലും ടുഡിയും ആണ് രണ്ടര മണിക്കൂര്‍ ചെയ്തത്. ബോംബെ,ഹൈദരാബാദ് സ്റ്റുഡിയോകളിലായിരുന്നു പൂര്‍ത്തിയാക്കിയത്.

കര്‍ണന്‍ ഷൂട്ട് തുടങ്ങിയ ശേഷം പ്രധാന അപ്ഡേറ്റുകള്‍ ഇല്ലാതിരുന്നതിനാല്‍ 2020ല്‍ ഒരു ടീസര്‍ പുറത്തുവിടാം എന്ന് ആലോചിച്ചിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ അത് വളരെ നേരത്തെ ആകുമെന്ന് തോന്നി. വിക്രം സാറും ഇതേ അഭിപ്രായം പറഞ്ഞു. ആര്‍ എസ് വിമല്‍ ദ ക്യുവിനോട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT