Film Events

ക്വിയര്‍ പരേഡിന് പിന്തുണയുമായി ‘മൂത്തോന്‍’ ടീം; ഗീതുവും നിവിനും പങ്കെടുക്കും

THE CUE

പത്താമത് ക്വിയര്‍ പരേഡില്‍ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും നിവിന്‍ പോളിയും പങ്കെടുക്കും. സ്വര്‍ഗലൈംഗികത പ്രമേയമാകുന്ന ഗീതു സംവിധാനം ചെയ്ത മൂത്തോന്‍ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് ഇരുവരും പരേഡില്‍ പങ്കെടുക്കുക. ഈ മാസം 16-17 തീയ്യതികളില്‍ എറണാകുളത്ത് വച്ചാണ് പരേഡ് നടക്കുന്നത്.

'വിവാഹവും ക്വിയര്‍ ജീവിതങ്ങളും', 'ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ പ്രൈഡിന്റെ പത്തു വര്‍ഷങ്ങള്‍', 'അപരവല്‍കൃത സമൂഹങ്ങളും ഇന്ത്യന്‍ ദേശീയതയും' തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളുണ്ടാവും. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുക. 17നാണ് ക്വിയര്‍ പ്രൈഡ് മാര്‍ച്ച്.

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന മൂത്തോന്‍ ടൊറന്റോ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലക്ഷദ്വീപിന്റെയും ബോംബെയുടെയും പശ്ചാത്തലങ്ങളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധൂലിപാല, സഞ്ജന ദീപു, സുജിത് ശങ്കര്‍, മെലിസ രാജു, ദിലീഷ് പോത്തന്‍ എന്നിവരും സിനിമയിലുണ്ട്. ഈ വര്‍ഷത്തെ മുംബൈ അന്തരാഷ്ട്ര മേളയുടെ ഉദ്ഘാടന ചിത്രവും മൂത്തോനായിരുന്നു.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT