#GangubaiKathiawadi 
Film Events

കാമാത്തിപുരയുടെ മാഫിയ ക്വീനായി ആലിയ ഭട്ട്, സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഗംഗുഭായ് കത്തിയവാഡി'

സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്പത്തിയെട്ടാം പിറന്നാളിന് 'ഗംഗുഭായ് കത്തിയവാഡി' ടീസര്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ബോളിവുഡില്‍ വിഷ്വല്‍ ട്രീറ്റ്‌മെന്റില്‍ എന്നും വിസ്മയമൊരുക്കുന്ന സംവിധായകന്റെ പുതിയ ചിത്രമായ ഗംഗുഭായ് കത്തിയവാഡിയില്‍ ആലിയ ഭട്ടാണ് നായിക.

മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയാ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ. ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയെയാണ് ടീസറില്‍ കാണാനാവുക.

സിനിമക്കെതിരെ ഗംഗുഭായിയുടെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന ബാബുജി റവാ കോടതിയെ സമീപിച്ചിരുന്നു. സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കും ഗ്രന്ഥകര്‍ത്താവിനുമെതിരെയാണ് കേസ്. അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പുസ്തകവും സിനിമയുമെന്ന് ഇദ്ദേഹം ആരോപിക്കുന്നു. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും കാമിയോ റോളുകളിലും.

ഗുജറാത്തിലെ കത്തിയവാഡില്‍ നിന്ന് കാമാത്തിപുരയിലെത്തി ഡോണ്‍ ആയി മാറിയ ഗംഗുഭായ് ആലിയയുടെ കരിയറിലെ വമ്പന്‍ മേക്ക് ഓവറുകളിലൊന്നായാണ് ബോളിവുഡിലെ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ജൂലൈ മുപ്പതിനാണ് റിലീസ്.

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

SCROLL FOR NEXT