Film Events

'ജോലി കഴിഞ്ഞ്‌ വീട്ടില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചകളിലൂടെ എഴുതിയത്';'സ്വയംവര'ത്തില്‍ അടൂരിന്റെ പരാമര്‍ശത്തില്‍ സഹതാപമെന്ന് കെപി കുമാരന്‍

ആദ്യ ചിത്രമായ സ്വയംവരത്തിന്റെ തിരക്കഥാ രചനാ വേളയില്‍ താന്‍ പറയുന്നത് പകര്‍ത്തുക മാത്രമാണ് കെപി കുമാരന്‍ ചെയ്തതെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ കെ.പി കുമാരന്‍. അടൂരിന്റെ പരാമര്‍ശത്തില്‍ സഹതാപം തോന്നുന്നുവെന്നായിരുന്നു ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ കെ.പി കുമാരന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

'സ്വയംവരത്തേക്കാള്‍ എന്റെ ചിത്രങ്ങളുടെ പേരില്‍ ഞാന്‍ അറിയപ്പെടുന്നുണ്ട്. അടൂരിനാണ് ആ ചിത്രത്തിന്റെ പേരിലുള്ള ആദരവെല്ലാം ലഭിച്ചത്. പടം ഇറങ്ങി 50 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് നിര്‍ഭാഗ്യകരമാണ്‌. ഞാന്‍ അന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ ശേഷം, എല്ലാ വൈകുന്നേരങ്ങളിലും എന്റെ വീട്ടിലിരുന്നാണ് തിരക്കഥയെഴുതിയത്. ഞങ്ങള്‍ തമ്മില്‍ വിശദമായി ചര്‍ച്ച ചെയ്താണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.ഇത്തരം പരാമര്‍ശങ്ങളില്‍ എനിക്ക് സഹതാപമാണ് തോന്നുന്നത്. - 82 കാരനായ സംവിധായകന്‍ പറഞ്ഞു.

മാതൃഭൂമിക്കുവേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രദീപ് പനങ്ങാടിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്തുത പരാമര്‍ശം നടത്തിയത്. സ്വയംവരത്തിന്റെ രചനാവേളയില്‍ താന്‍ പറഞ്ഞുകൊടുക്കുന്നത് അതേ പോലെ എഴുതുക മാത്രമാണ് കെ.പി കുമാരന്‍ ചെയ്തതെന്നായിരുന്നു അടൂരിന്റെ വാക്കുകള്‍. കവി കുമാരനാശാന്റെ ജീവിതത്തെ അധികരിച്ച് കെ പി കുമാരന്‍ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയില്‍' പൂര്‍ത്തിയിയിട്ടുണ്ട്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് റിലീസ് നീളുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംവിധാനം ചെയ്ത അതിഥി, ആകാശഗോപുരം,രുഗ്മിണി, കാട്ടിലെ പാട്ട്, തോറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെയും എംടി വാസുദേവന്‍ നായര്‍- എ മൊമെന്റസ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി എന്ന ഡോക്യുമെന്ററിയിലൂടെയും ശ്രദ്ധേയനാണ് കെപി കുമാരന്‍. ഫെഡറേഷന്‍ ഓഫ് ഫിലം സൊസൈറ്റീസ് ഓഫ് ഇന്ത്യ,അദ്ദേഹത്തിന് ആദരമായി, ശനിയാഴ്ച മുതല്‍ ഈ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നടത്തുന്നുണ്ട്.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT