Film Events

മമ്മൂട്ടിക്ക് മൂന്ന് ഭാഷകളിലായി ഫിലിം ഫെയര്‍ നോമിനേഷന്‍, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത

THE CUE

2019ലെ ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷനില്‍ മൂന്ന് ഭാഷയില്‍ അഭിനയിച്ച സിനിമകളിലായി മമ്മൂട്ടിക്ക് മൂന്ന് നോമിനേഷന്‍ ലഭിച്ചെന്ന് ചില മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. മമ്മൂട്ടി മമ്മൂട്ടിയോട് തന്നെ മത്സരിക്കുന്നു ഇത്തവണ ഫിലിം ഫെയറില്‍ എന്ന രീതിയിലായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം. സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഫിലിം ഫെയര്‍ വെബ് സൈറ്റിലോ അവാര്‍ഡ് സംബന്ധിച്ച ഫിലിം ഫെയര്‍ ഫേസ്ബുക്ക് പേജിലോ ഇതേക്കുറിച്ച് വിശദാംശങ്ങളുണ്ടായിരുന്നില്ല.

ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ മമ്മൂട്ടിക്ക് മൂന്ന് ഫിലിം ഫെയര്‍ നോമിനേഷന്‍ എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളും രംഗത്ത് വന്നിട്ടുണ്ട്. ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപന സമയത്ത് ജൂറിയെ ഫാന്‍സ് തെറി വിളിക്കുന്ന സാഹചര്യത്തിലേക്ക് ഈ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ കാരണമാകുമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുടെ വാദം.

66 വര്‍ഷത്തെ ഫിലിം ഫെയര്‍ ചരിത്രത്തില്‍ ആദ്യമായി ഒരു നടന്റെ മൂന്ന് ഭാഷകകളിലും റിലീസായ ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ് എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്.

മമ്മൂട്ടി ഫാന്‍സ് പ്രതിനിധികളുടെ കുറിപ്പ്

മൂന്ന് ഭാഷകളില്‍ നിന്നായി മമ്മൂക്കയുടെ മൂന്ന് ചിത്രങ്ങള്‍ ഇത്തവണ ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പടെ പരക്കെ പ്രചാരത്തിലെത്തിയ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതവും ആരുടെയോ വ്യാജ സൃഷ്ടിയുമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചു വിടുകയും ഉറവിടം പോലും നോക്കാതെ അതേപടി അച്ചടിച്ച് കോളം തികക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അല്പം കൂടി ഉത്തരവാദിത്വ ബോധ്യത്തോടെ വാര്‍ത്തകളെ സമീപിക്കണമെന്നും കാണുന്നതെന്തും അതേപടി ഷെയര്‍ ചെയ്യുന്ന പ്രവണത ഉത്തരവാദിത്വപെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യ്കതികളെങ്കിലും ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു

Note : അവാര്‍ഡ് പ്രഖ്യാപന സമയം ജൂറിയെ പോയി സ്വയമ്പന്‍ തെറി വിളിച്ചു ആ മഹാ നടനെ മറ്റുള്ളവരുടെ മുന്നില്‍ തരാം താഴ്ത്താന്‍ നമ്മളൊരു കാരണമാകരുതെന്നു സ്വയം പറഞ്ഞുറപ്പിക്കുക

മലയാളത്തില്‍ നിന്നും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, തമിഴില്‍ റാമിന്റെ പേരന്‍പ്, തെലുങ്കില്‍ നിന്നും വൈ.എസ്.ആറിന്റെ ജീവിത കഥ പറഞ്ഞ യാത്ര എന്നീ ചിത്രങ്ങളിലെ പെര്‍ഫോര്‍മന്‍സിന് മ്മൂട്ടിക്ക് മൂന്ന് നോമിനേഷന്‍ ലഭിച്ചെന്നായിരുന്നു പ്രചരണം.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT