Film Events

വിനോദ നികുതിക്കെതിരെ 14ന് സിനിമ നിര്‍ത്തിവച്ച് പ്രക്ഷോഭം, നഷ്ടത്തിലായ വ്യവസായത്തോട് സര്‍ക്കാര്‍ അനീതിയെന്ന് സംഘടനകള്‍

THE CUE
ചലച്ചിത്ര വ്യവസായത്തോട് സംസ്ഥാന സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വിനോദ നികുതി ചലച്ചിത്ര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും സംഘടനകള്‍

ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെ ചലച്ചിത്രമേഖല സംയുക്തമായി സമരത്തിലേക്ക്. നവംബര്‍ 14ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച് സിനിമാ ബന്ദ് നടത്താണ് സംയുക്ത സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ചലച്ചിത്ര വ്യവസായത്തോട് സംസ്ഥാന സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വിനോദ നികുതി ചലച്ചിത്ര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും സംഘടനകള്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെയാണ് സിനിമാ ബന്ദ് എന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് ദ ക്യുവിനോട് പ്രതികരിച്ചു.

എല്ലാ അംഗങ്ങളും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ ലൈസന്‍സ് പതിനാലിന് റദ്ദ് ചെയ്തും ഷൂട്ടിംഗ് നിര്‍ത്തിവച്ചും സമരത്തോട് സഹകരിക്കണമെന്നാവശ്യപ്പ് സംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്് വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ ദ ക്യുവിനോട് പ്രതികരിച്ചു. സമരം ശക്തമാക്കാനാണ് ചലച്ചിത്രമേഖലയുടെ തീരുമാനമെന്നും സിയാദ് കോക്കര്‍. സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് തിങ്കളാഴ്ച നിയമസഭയില്‍ വ്യക്തമാക്കിയ സാഹചര്യം കൂടി പരിഗണിച്ചാണ് ശക്തമായ പ്രക്ഷോഭത്തിന് ചലച്ചിത്രമേഖല തയ്യാറെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നാണ് മാണി സി കാപ്പന്റെ സബ്മിഷന് മറുപടിയായി തോമസ് ഐസക്ക് പറഞ്ഞത്.

ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്ന് തീരുമാനിച്ചാണ് വിനോദ നികുതി കുറച്ച് ഈടാക്കിയതെന്നും മന്ത്രി സഭയില്‍ പറഞ്ഞിരുന്നു. ചലച്ചിത്ര മേഖല വന്‍ നഷ്ടത്തിലേക്ക് കടന്നുപോകുമ്പോള്‍ ജിഎസ്ടിക്ക് പുറമേ അധിക നികുതി ഈടാക്കുന്നത് ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്ററുടമകളും പറയുന്നത്. ജിഎസ്ടി വന്നപ്പോള്‍ മുമ്പ് ഈടാക്കിയിരുന്ന വിനോദ നികുതി ഒഴിവാക്കിയിരുന്നു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു ജി എസ് ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 15 ശതമാനമായിരുന്നു വിനോദ നികുതി. ദേശീയ തലത്തില്‍ ചലച്ചിത്ര മേഖലയിലുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നികുതിയിളവ് ഉണ്ടായത്. 100 രൂപാ വരെ ടിക്കറ്റിന് 12 ശതമാനവും 100 രൂപയ്ക്ക് മുകളില്‍ 18 ശതമാനമായും ജിഎസ്ടി കുറയ്ക്കുകയായിരുന്നു. നൂറ് രൂപ ടിക്കറ്റിന് മേല്‍ സാംസ്‌കാരിക ക്ഷേമനിധി മൂന്ന് രൂപയും മെയിന്റനന്‍സ് ടാക്‌സ് രണ്ട് രൂപയും ഈടാക്കുന്നുണ്ട്. കൂടാതെ പ്രളയ സെസ് ഒരു രൂപ, അതോടൊപ്പം 12 ശതമാനം ജിഎസ്ടി ഇനത്തിലും. ഇതിന് പുറമേ വിനോദ നികുതി കൂടി വരുമ്പോള്‍ നിലവില്‍ നൂറ് രൂപാ ടിക്കറ്റിന് 124 രൂപ ഈടാക്കേണ്ടി വരും. ജിഎസ്ടിക്ക് പുറമേ വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് ചലച്ചിത്ര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ചലച്ചിത്ര സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

വിനോദ നികുതി പിന്‍വലിച്ചില്ലെങ്കില്‍ ചലച്ചിത്രമേഖല സംയുക്തമായി കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നത്. താരസംഘടനയും ചലച്ചിത്ര സാങ്കതിക പ്രവര്‍ത്തകരുടെ സംഘടനയും ഇതിന്റെ ഭാഗമാകും. ഒരു വര്‍ഷം നൂറ്റമ്പതോളം സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ കഷ്ടിച്ച് പത്തോളം പടങ്ങളാണ് ലാഭത്തിലാകുന്നതെന്നായിരുന്നു മാണി സി കാപ്പന്‍ തിങ്കളാഴ്ച നിയമസഭയില്‍ സബ്മിഷനില്‍ പറഞ്ഞത്. നാല് കോടി ആവറേജ് ഒരു സിനിമയുടെ മുടക്കുമുതല്‍ കണക്കാക്കിയാല്‍ മലയാള സിനിമ 520 കോടിയോളം നഷ്ടത്തിലാണെന്നും കാപ്പന്‍ പറഞ്ഞിരുന്നു. ജി എസ് ടിക്ക് പിന്നാലെ വിനോദ നികുതി വന്നതോടെ എരന്ന് തിന്നുന്നവരെ തുരന്ന് തിന്നുന്ന അവസ്ഥയാണ് ഇത്. ഇതിന് മാറ്റം ഉണ്ടാകണം. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് ജിഎസ്ടി മാത്രം ഈടാക്കി വിനോദ നികുതി ഒഴിവാക്കമെന്നായിരുന്നു മാണി സി കാപ്പന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT