Film Events

നസ്രിയയ്ക്ക് ഫോണിലൂടെ ദുല്‍ഖറിന്റെ സര്‍പ്രൈസ്, മാംഗല്യം തന്തുനാനേനാ 

THE CUE

വര്‍ഷങ്ങള്‍ക്കിപ്പുറം അജു വീണ്ടും കുഞ്ഞുവിനായി മാംഗല്യം തന്തുനാനേനാ പാടി. തന്റെ പുതിയ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ നസ്രിയയെ ഫോണില്‍ വിളിച്ച് ബാംഗ്ലൂര്‍ ഡേയ്‌സിലെ ഹിറ്റ് ഗാനം പാടിയത്. തമിഴ് റേഡിയോ സൂര്യന്‍ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ദുല്‍ഖറിന്റെ സര്‍പ്രൈസ്.

നിവിന്‍ പോളിയെയോ നസ്രിയയെയോ ആരെയെങ്കിലും ഒരാളെ ഫോണില്‍ വിളിച്ച് ഒരു പാട്ട് പാടി കേല്‍പ്പിക്കണമെന്നായിരുന്നു അവതാരകയുടെ ടാസ്‌ക്. ദുല്‍ഖര്‍ നസ്രിയയെയാണ് ഫോണ്‍ ചെയ്തത്. നസ്രിയ ഫോണ്‍ അറ്റന്റ് ചെയ്തയുടനെ ദുല്‍ഖര്‍ പാട്ടുപാടുകയായിരുന്നു. ദുല്‍ഖറിനൊപ്പം നസ്രിയയും പാട്ടില്‍ പങ്കുചേര്‍ന്നു. ദുല്‍ഖര്‍ എനിക്ക് വേണ്ടി പാടുകയാണോ, വിശ്വസിക്കാനാവുന്നില്ല എന്നും നസ്രിയ പറയുന്നതായി കേള്‍ക്കാം.

പുതിയ തമിഴ്ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് വിളിച്ചതെന്ന് ദുല്‍ഖര്‍ പറയുമ്പോള്‍ അങ്ങേത്തലക്കല്‍ നിന്ന് നസ്രിയയുടെ ചിരിയുയരുന്നത് കേള്‍ക്കാം,

നസ്രിയയെ ദുല്‍ഖര്‍ കുഞ്ഞിയെന്നാണ് വിളി്ക്കുന്നത്. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014 ല്‍ ഇറങ്ങിയ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലാണ് അവസാനമായി ദുല്‍ഖര്‍ സല്‍മാനും നസ്രിയയും ഒരുമിച്ച് അഭിനയിച്ചത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നിക്കി എന്ന കഥാപാത്രമായി ആദ്യം കാസ്റ്റ് ചെയ്തത് നസ്രിയയെ ആയിരുന്നു. നസ്രിയയ്ക്ക് പിറന്നാള്‍ ആശംസയര്‍പ്പിച്ച് ദുല്‍ഖര്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ മുമ്പ് വൈറലായിരുന്നു. എന്റെ കുഞ്ഞിക്ക്, അമുവിന്റെ സഹോദരിക്ക്, മറിയത്തിന്റെ നച്ചുമാമിക്ക് പിറന്നാളാശംസയെന്ന ക്യാപ്ഷനോടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ആശംസ പോസ്റ്റ് ചെയ്തത്. അമുവിന്റേയും മമ്മുവിന്റേയും കെട്ടിപ്പിടുത്തങ്ങള്‍ക്കായി ഉടന്‍ എത്തുന്നുണ്ടെന്നായിരുന്നു ഇതിനുള്ള നസ്രിയയുടെ മറുപടി.

ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തി. നല്ല പ്രതികരണമാണ് ദുല്‍ഖറിന്റെ തമിഴ് ചിത്രത്തിന് ലഭിക്കുന്നത്. , പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കുറുപ്പ് ആണ് ദുല്‍ഖര്‍ സല്‍മാന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT