Film Events

ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ വിജയമാഘോഷിച്ച് പൃഥ്വിരാജ്, ആദ്യയാത്ര കൊച്ചിയില്‍ നിന്ന് കോഴിക്കോട്

THE CUE

ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ പറന്ന് പൃഥ്വിരാജ് സുകുമാരന്‍. ഡ്രൈവിംഗ് ലൈസന്‍സ് എന്ന പുതിയ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായാണ് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊപ്പമാണ് പൃഥ്വിരാജ് കൊച്ചിയില്‍ നിന്ന് പറന്നത്. കൊച്ചിയില്‍ അല്‍ സാജ് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ആയിരുന്നു ആദ്യ പറക്കല്‍. ബിജിതാ ജനാര്‍ദനന്‍ എന്ന വിജയിക്കൊപ്പമാണ് കോഴിക്കോട് കെടിസി ഹെലിപാഡ് ഗ്രൗണ്ടിലെത്തിയത്. തുടര്‍ന്ന് ആര്‍ പി മാളിലെ ആശിര്‍വാദ് സിനിമാസിലും പൃഥ്വിരാജ് സന്ദര്‍ശനം നടത്തി. കോഴിക്കോട് നിന്ന് കൊല്ലം ജഡായു പാറയിലേക്കാണ് രണ്ടാമത്തെ പറക്കല്‍. ഹാരിസ് പളത്ത് എന്ന വിജയിക്കൊപ്പം. പിന്നീട് ജഡായു പാറയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അരുണ്‍ കെ ചെറിയാനൊപ്പവും, തിരുവനന്തപുരത്ത് നിന്ന് തിരിച്ച് കൊച്ചിയിലേക്ക് ജിഷ്ണു രാജീവിനൊപ്പവും യാത്ര. ഡ്രൈവിംഗ് ലൈസന്‍സ് സക്‌സസ് ടൂര്‍ എന്ന് പേരിട്ട ഹെലികോപ്റ്റര്‍ യാത്രയില്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. തിരുവന്തപുരം ഗ്രീന്‍ ഫീല്‍ഡിലുള്ള കാര്‍ണിവല്‍ സിനിമാസ്, എറണാകുളം സവിതാ തിയറ്റര്‍ എന്നിവിടങ്ങളിലും പൃഥ്വിരാജ് സന്ദര്‍ശനം നടത്തുന്നുണ്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും നായക വേഷങ്ങളിലെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ലാല്‍ ജൂനിയര്‍ (ജീന്‍ പോള്‍ ലാല്‍) ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സച്ചിയുടേതാണ് തിരക്കഥ. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ആരാധകനും സൂപ്പര്‍താരവും തമ്മിലുള്ള ബന്ധമാണ് പ്രമേയം.

പൃഥ്വിരാജ് ഹരീന്ദ്രന്‍ എന്ന സൂപ്പര്‍താരമായും സുരാജ് വെഞ്ഞാറമ്മൂട് കുരുവിള എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായും അഭിനയിച്ചിരിക്കുന്നു. ദീപ്തി സതി, മിയാ ജോര്‍ജ്ജ്, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങള്‍. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം.

ആരാധകര്‍ക്ക് വേണ്ടിയുള്ള സിനിമാണ് ഡ്രൈവിംഗ് ലൈസന്‍സ് എന്നും സിനിമയുടെ വിജയം ആരാധകര്‍ക്ക് ഉള്ളതാണെന്നും പൃഥ്വിരാജ് സുകുമാരന്‍.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT