Film Events

ദീപികയുടെ സ്‌കില്‍ ഇന്ത്യ വീഡിയോ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍; നടപടി ജെഎന്‍യു സന്ദര്‍ശനത്തിന് പിന്നാലെ

THE CUE

ജെഎന്‍യുവിലെത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദീപിക പദുകോണ്‍ അഭിനയിച്ച സ്‌കില്‍ ഇന്ത്യയുടെ പ്രമോഷണല്‍ വീഡിയോ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ആസിഡ് അറ്റാക്കിനിരയായ വ്യക്തികളെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യയെക്കുറിച്ചും ദീപിക സംസാരിക്കുന്ന വീഡിയോയാണ് മോദി സര്‍ക്കാര്‍ റദ്ദാക്കിയത്.

സ്‌കില്‍ ഇന്ത്യയുടെ പ്രചരണത്തിനായുള്ള ദീപിക പദുകോണ്‍ അഭിനയിച്ച വീഡിയോ ബുധനാഴ്ച റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് വീഡിയോ വേണ്ടെന്നുവെച്ചെന്ന് നൈപുണ്യ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ‘ദ പ്രിന്റി’നോട് പറഞ്ഞു.

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛപാക് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥമായിരുന്നു വീഡിയോ പുറത്തിറക്കാനുദ്ദേശിച്ചിരുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും തുല്യമായ അവകാശങ്ങളെക്കുറിച്ചായിരുന്നു വീഡിയോ ഒരുക്കിയിരുന്നത്. വീഡിയോ നിര്‍മിക്കുന്നതിന് മുന്‍പ് ആസിഡ് ആക്രമണത്തിന് ഇരയായ യഥാര്‍ഥ വ്യക്തികളുമായുള്ള ദീപികയുടെ കൂടിക്കാഴ്ചയ്ക്കും മന്ത്രാലയം ഒരുക്കിയിരുന്നു. എന്നാല്‍ പദുകോണുമായി ഔദ്യോഗികമായ കരാറുകളൊന്നുമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പല സ്ഥാപനങ്ങളില്‍ നിന്നും ആശയങ്ങള്‍ ലഭിക്കാറുണ്ട്. ഛപാകിന്റെ അണിയറപ്രവര്‍ത്തകരും അതിനായി സമീപിച്ചിരുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ അതിനായ മന്ത്രാലയത്തിന്റെ സഹായങ്ങള്‍ ലഭിച്ചിട്ടുള്ള ചില ആസിഡ് ആക്രമണത്തിനിരയായവരെ കാണുകയും ചെയ്തിരുന്നുവെന്നും മന്ത്രാലയം പറയുന്നു. വീഡിയോ ഇപ്പോഴും വിലയിരുത്തുകയാണെന്നും മന്ത്രാലയം പറയുന്നു.

ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തിന് പിന്നാലെ ബിജെപിയും സംഘ്പരിവാറും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ പുതിയ ചിത്രം ഛപ്പാക് ബഹിഷ്‌കരിക്കണമെന്നായിരുന്നു ബിജെപി ആഹ്വാനം. ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ദീപികയുടെ വീഡിയോ ഒഴിവാക്കിയതെന്നാണ് ആരോപണമുയരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT