Film Events

തിയറ്ററുകളിലും ഫെസ്റ്റിവല്‍ വീക്ക്, ചോലയും ഉള്‍ട്ടയും ഉടലാഴവും മുന്തിരിമൊഞ്ചനും താക്കോലും 

THE CUE

കേരളാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തുടക്കമാകുമ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ രാജ്യാന്തര മേളകളിലെത്തിയ സിനിമകളെത്തുന്നു. സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ചോല, ഉണ്ണിക്കൃഷ്ണന്‍ ആവളയുടെ ഉടലാളം എന്നീ സിനിമകളാണ് മേളകളുടെ നേട്ടവുമായി റിലീസ് ചെയ്യുന്നത്.

റൊമാന്റിക് കോമഡിയുമായി ഉള്‍ട്ട

ഗോകുല്‍ സുരേഷ്, പ്രയാഗാ മാര്‍ട്ടിന്‍, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഉള്‍ട്ടയും വെള്ളിയാഴ്ച റിലീസിനെത്തുന്നുണ്ട്. സുരേഷ് പൊതുവാള്‍ ആണ് രചനയും സംവിധാനവും.

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉള്‍ട്ട'. സുദര്‍ശനാണ് സംഗീതസംവിധാനം. കെ കുഞ്ഞികൃഷ്ണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി,തെസ്നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ. സുഭാഷ് സിപ്പിയാണ് നിര്‍മ്മാണം

മേളത്തിളക്കവുമായി ഉടലാഴം

അനുമോള്‍, ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മണി എന്നിവര്‍ പ്രധാന റോളിലെത്തിയ ഉടലാളം നിര്‍മ്മിച്ചിരിക്കുന്നത് ഡോക്ടേഴ്‌സ ഡൈലമ ആണ്. ആഷിക് അബുവാണ് സിനിമ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, സജിതാ മഠത്തില്‍, ജോയ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

ഷാജി കൈലാസ് നിര്‍മ്മിച്ച് കിരണ്‍ പ്രഭാകര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത താക്കോല്‍ ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ്. താക്കോലും വെള്ളിയാഴ്ചയാണ് റിലീസ്.

ജോജു ജോര്‍ജ്ജ്, നിമിഷാ സജയന്‍, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചോല, മുന്തിരിമൊഞ്ചന്‍ എന്നിവയാണ് മറ്റ് റിലീസുകള്‍.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT