Film Events

വധഭീഷണിയും മോശം കമന്റുകളും, ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്‌തെന്ന് ഫുക്രു

THE CUE

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായും വധഭീഷണി വരുന്നുണ്ടെന്നും ടിക് ടോക് താരം ഫുക്രു എന്ന കൃഷ്ണജീവ്. ഹാക്ക് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരികെ പിടിച്ചതിന് ശേഷമാണ് ഫുക്രു വീഡിയോയുമായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ ടുവില്‍ പങ്കെടുത്ത സമയത്തും ചിലര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായും ഫുക്രു. മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ആരെങ്കിലും ചെയ്യുന്നതായിരിക്കുമെന്നും ഫുക്രു.

ഫുക്രു വീഡിയോയില്‍ പറയുന്നത്

ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാന്‍ തോന്നി. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ ആരോ ഹാക് ചെയ്തു. അതീന്ന് ഞാനിടാത്ത കുറേ കമന്റുകള്‍ പോയിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ഞാന്‍ ബിഗ് ബോസിലായിരുന്നു സമയത്തും കുറേ ആളുകള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു

ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടി കൊണ്ടാണ്. എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. എന്റെ ഇന്‍സ്റ്റഗ്രാമായാലും ഫെയ്‌സ്ബുക്കായാലും ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാന്‍ അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നത്. ഈയൊരു കാര്യം നിങ്ങളോടു പറയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT