Film Events

ഗിന്നസ് പക്രു മികച്ച നടന്‍, അഹമ്മദാബാദ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം

ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്. ഇളയരാജ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് അവാര്‍ഡുകളാണ് ലഭിച്ചത്. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും, ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു.

വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയില്‍ നായകനായാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍ മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമാകുന്നത്. അതിശയന്‍, ഈ പട്ടണത്തില്‍ ഭൂതം, മൈ ബിഗ് ഫാദര്‍, ഫാന്‍സി ഡ്രസ് തുടങ്ങിയ സിനിമകളിലും പ്രധാന വേഷങ്ങളിലെത്തി.

തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജിന്റെതായിരുന്നു ഇളയരാജയുടെ തിരക്കഥ.

ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായിരുന്നു. മാധവ രാംദാസ് സംവിധാനം ചെയ്ത മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ നേരത്തെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

guinness pakru selected for best actor award in ahmedabad film festival

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

SCROLL FOR NEXT