Film Events

‘സഹോ’ സംവിധായകന്റെ തെലുങ്ക് ലൂസിഫറില്‍ അടിമുടി മാറ്റങ്ങള്‍, മോഹന്‍ലാലിന് പകരം ചിരഞ്ജീവിയെത്തുമ്പോള്‍ 

THE CUE

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയായ ലൂസിഫര്‍ തെലുങ്ക് പതിപ്പ് എത്തുന്നത് ഏറെ മാറ്റങ്ങളോടെ. പ്രഭാസ് നായകനായ സഹോ സംവിധാനം ചെയ്ത സുജീത് ആണ് ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഒരുക്കുന്നത്. ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവി, മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച നായക കഥാപാത്രമാകുമ്പോള്‍ തിരക്കഥയിലും കഥാസന്ദര്‍ഭങ്ങളിലും നിരവധി മാറ്റങ്ങളുണ്ടാകും. സുജീത് ഒടുവില്‍ സംവിധാനം ചെയ്ത 'സഹോ' ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായതിനാല്‍ കൃത്യമായ പ്രീ പ്രൊഡക്ഷനും തിരക്കഥയില്‍ വേണ്ടത്ര സമയം ചെലവഴിക്കാനും ചിരഞ്ജീവി നിര്‍ദേശം നല്‍കിയതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിനെയും, ഖുറേഷി അബ്രാം എന്ന അധോലോക നായകനെയുമാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ അവതരിപ്പിച്ചത്. തെലുങ്ക് പതിപ്പിലെത്തുമ്പോള്‍ ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന നിലയില്‍ ആന്ധ്രാ-തെലങ്കാന രാഷ്ട്രീയ പശ്ചാത്തലം കൂടി ഉള്‍ക്കൊള്ളിക്കുന്ന സിനിമയായി ലൂസിഫര്‍ മാറുമെന്നാണ്

സൂചനകള്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 250 കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ നേടിയത്. ലൂസിഫര്‍ മലയാളം പതിപ്പിന് പുറമേ തമിഴ്, തെലുങ്ക് ഡബ്ബിംഗ് റിലീസ് ചെയ്തിരുന്നു. ലൂസിഫര്‍ തെലുങ്ക് ഡബ്ബിംഗ് പതിപ്പുള്ളതിനാല്‍ തെലുങ്ക് റീമേക്കില്‍ അടിമുടി മാറ്റങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

ലൂസിഫര്‍ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യാന്‍ ചിരഞ്ജീവി പൃഥ്വിരാജ് സുകുമാരനെ സമീപിച്ചിരുന്നു. മലയാളത്തില്‍ നിലവില്‍ കമ്മിറ്റ് ചെയ്ത ആടുജീവിതം ഉള്‍പ്പെടെയുള്ള സിനിമകളുടെ തിരക്കും എമ്പുരാന്‍ പ്രീ പ്രൊഡക്ഷനും കാരണം പൃഥ്വിരാജ് പിന്‍മാറുകയായിരുന്നു. ലൂസിഫര്‍ തെലുങ്ക് റീമേക്ക് ചെയ്യാന്‍ ചിരഞ്ജീവിക്ക് താല്‍പ്പര്യമില്ലെന്നും പകരം പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ റീമേക്കില്‍ നായകനാകുമെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും എന്ത് വിലകൊടുത്തും ലൂസിഫര്‍ ചെയ്യുമെന്നും ചിരഞ്ജീവി മറുപടി നല്‍കിയതായി ഫസ്റ്റ് പോസ്റ്റ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. പവന് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ സിനിമ നല്‍കുമെന്നും ഇല്ലെങ്കില്‍ താന്‍ ചെയ്യണമെന്നാണ് ആലോചിക്കുന്നതെന്നുമായിരുന്നു ചിരുവിന്റെ മറുപടി.

ടോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുകുമാര്‍ ലൂസിഫര്‍ റീമേക്ക് ചെയ്യുന്നതായി ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സൂജിത് തെലുങ്ക് പതിപ്പ് ഒരുക്കുമെന്ന് സ്ഥിരീകരണമുണ്ടായത്. കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയാണ് ചിരഞ്ജീവി ഒടുവിലായി അഭിനയിച്ച ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തമിഴില്‍ കമല്‍ഹാസന്‍ നായകനായും തെലുങ്കില്‍ വെങ്കിടേഷ് നായകനായും കന്നഡയില്‍ രവിചന്ദ്ര നായകനായും ബോളിവുഡില്‍ അജയ് ദേവ്ഗണ്‍ നായകനായും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

SCROLL FOR NEXT