Film Events

‘ഫൈനലിലെത്താന്‍ കാസ്റ്റിങ്ങ് കൗച്ച്’; തെലുങ്ക് ബിഗ് ബോസ് നടത്തിപ്പുകാര്‍ക്കെതിരെ ലൈംഗികാരോപണം

THE CUE

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തെലുങ്കിലെ നടത്തിപ്പുകാര്‍ക്കെതിരെ ലൈംഗികാരോപണം. ഹൈദരബാദ് സ്വദേശിയായ മാധ്യമപ്രവര്‍ത്തകയാണ് സംഘാടകര്‍ അപമര്യാദയായി പെരുമാറിയതായി പൊലീസില്‍ പരാതി നല്‍കിയത്. മൂന്നാം സീസണ്‍ ഫൈനല്‍ റൗണ്ടില്‍ ഉള്‍പ്പെടുത്താന്‍ 'ബോസിനെ തൃപ്തിപ്പെടുത്താന്‍' നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഷോയുടെ മൂന്നാം സീസണിലെ മത്സരാര്‍ഥിയാകാനായി സംഘാടകര്‍ യുവതിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് സംഘാടകരായ നാലു പേര്‍ക്കൊപ്പം യുവതി യോഗത്തില്‍ പങ്കെടുത്തിരുന്നു. അപ്പോഴാണ് ഫൈനല്‍ സെലക്ഷന്‍ ലഭിക്കുന്നതിനായി ‘ബോസിനെ തൃപ്തിപ്പെടുത്താന്‍’ ആവശ്യപ്പെട്ടതന്ന് യുവതി മൊഴി നല്‍കിയതായി എസിപി കെ ശ്രീനിവാസ് റാവു അറിയിച്ചു.

യുവതിയുടെ പരാതിയില്‍ അഭിഷേക്, രവികാന്ത്, രഘു, ശ്യാം എന്നീ സംഘാടകര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നാഗാര്‍ജുനയാണ് ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ അവതാരകന്‍, ആദ്യ സീസണില്‍ ജൂനിയര്‍ എന്‍ടിആറും രണ്ടാം സീസണില്‍ നാനിയുമായി അവതാരകര്‍. ജൂലായ് 21നാണ് ഷോ സംപ്രേക്ഷണം ആരംഭിക്കുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT