Film Events

കോശിയുടെ റോളില്‍ വീണ്ടും മാറ്റം, പവന്‍ കല്യാണ്‍ ചിത്രത്തിലേക്ക് പുതിയ താരമെന്ന് റിപ്പോര്‍ട്ടുകള്‍

young star Nithin Pawan Kalyan's Ayyappanum Koshiyum remake?

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ മലയാളം പതിപ്പില്‍ ബിജു മേനോന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രമായി പവന്‍ കല്യാണ്‍ എത്തുമ്പോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനെ റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റോളിലേക്ക് യുവതാരം നിതിന്‍ എത്തുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിതാര എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന റീമേക്ക് സാഗര്‍ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ്.ഐ അയ്യപ്പന്‍ നായരും പൃഥ്വി അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുര്യനുംതമ്മിലുള്ള ഈഗോയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുമായിരുന്നു അയ്യപ്പനും കോശിയും. 2020ല്‍ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്.

വീണ്ടും പൊലീസ് യൂണിഫോമില്‍ പവന്‍ കല്യാണ്‍ എത്തുന്ന ചിത്രത്തിനായി 50 കോടി പ്രതിഫലം വാങ്ങുന്നുവെന്നും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. റാണ ദഗ്ഗുബട്ടിക്ക് മുമ്പ് രവി തേജയെ ആയിരുന്നു പൃഥ്വിരാജ് ചെയ്ത റോളിലേക്ക് പരിഗണിച്ചിരുന്നത്. നിതിന്‍ അഭിനയിക്കുന്ന റോം കോം ചിത്രമായ രംഗ് ദേ നിര്‍മ്മിക്കുന്നതും സിതാര എന്റര്‍ടെയിന്‍മെന്റാണ്.

THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT