Archana 31 Not Out Official Trailer

 

Archana 31 Not Out Official Trailer

Film Events

''വണ്ടിത്താവളം പിന്നെ ജപ്പാനല്ലേ'', ഐശ്വര്യലക്ഷ്മിയുടെ അര്‍ച്ചനയെ കാണാം 11 മുതല്‍

ഐശ്വര്യ ലക്ഷ്മി അര്‍ച്ചന എന്ന കഥാപാത്രമായി ടൈറ്റില്‍ റോളിലെത്തുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' ട്രെയിലര്‍ പുറത്തുവന്നു. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ അര്‍ച്ചന എന്ന നാട്ടിന്‍പുറത്തുകാരിയുടെ വിവാഹാലോചനയാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍കുമാറാണ് സംവിധാനം.

ഇന്ദ്രന്‍സ്, രമേശ് പിഷാരടി, ലുക്ക്മാന്‍, രാജേഷ് മാധവ്,ഹക്കീം ഷാജഹാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ധന്യ സുരേഷ്,മാത്തന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് മാത്യു ജെയിംസ്,രാജട്ട് പ്രകാശ് എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റിംങ്- മുഹ്സിന്‍ പിഎം, ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്,

കല- രാജേഷ് പി വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍-സഞ്ജു അമ്പാടി, സൗണ്ട്- വിഷ്ണു പിസി, അരുണ്‍ എസ് മണി, സ്റ്റില്‍സ്-രാജീവന്‍ ഫ്രാന്‍സിസ്,പരസ്യകല- ഓള്‍ഡ് മോങ്ക്സ്,

ഐക്കോണ്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കും.

പി ആര്‍ ഒ- എഎസ് ദിനേശ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT