kerala CM

 
Film Events

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തിയറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണം, മുഖ്യമന്ത്രിയോട് സിനിമാ നിര്‍മ്മാതാക്കള്‍

സംസ്ഥാനത്തെ തിയറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയ നടപടികള്‍ മൂലം സിനിമാ വ്യവസായത്തിന് ഉണ്ടായ നഷ്ടം ഭീമമാണെന്നും സെക്രട്ടറി ആന്റോ ജോസഫ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ തിയറ്ററുകള്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും നികുതി, സെസ്, ഇനത്തില്‍ സര്‍ക്കാരിന് നേടിത്തരുന്ന മേഖലയാണ്. കൂടുതല്‍ ഇളവ് നല്‍കിയാല്‍ മാത്രം സിനിമാ വ്യവസായം അതിജീവിക്കൂ എന്നും നിര്‍മ്മാതാക്കളുടെ സംഘടന.

ചലച്ചിത്ര നിര്‍മ്മാതാക്കള്‍ മുഖ്യമന്ത്രിയോട്

കൊവിഡിനൊപ്പം ജീവിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇനിയും കടുത്ത നിയന്ത്രണം തുടര്‍ന്നാല്‍ നഷ്ടത്തിന്റെ ആഘാതം കൂടും. നിലവില്‍ 50 ശതമാനം പ്രേക്ഷകരെ മാത്രം പ്രവേശിപ്പിക്കുന്ന രീതി മാറ്റി 100 ശതമാനം ആളുകളെ തിയറ്ററില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിക്കുന്നു.

2022 ജനുവരി മുതല്‍ സിനിമാ വ്യവസായത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഇരട്ട നികുതി എന്ന വിനോദ നികുതി ഒഴിവാക്കി തരണമെന്നും അപേക്ഷിക്കുന്നു.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപന തോത് കുറയുന്നത് കൊണ്ട് നൂറ് ശതമാനം പ്രേക്ഷകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് സഹായകരമാകുന്ന തീരുമാനം അങ്ങയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT