Glimpses of Valimai | Ajith Kumar | Yuvan Shankar Raja | Vinoth | Boney Kapoor 
Film Events

'നാന്‍ ഗെയിം ആരംഭിച്ച് റൊമ്പ നേരാച്ച് തമ്പി', റെക്കോര്‍ഡുകളുടെ തലയുരുളും; വലിമൈ അജിത്ത് ട്രേഡ് മാര്‍ക് ടീസര്‍

2022 ദീപാവലി വരെ തല അജിത് കുമാറിന്റെ തിയറ്റര്‍ വരവിനായി കാത്തിരിക്കണം. വലിമൈയുടെ റിലീസ് പ്രഖ്യാപിച്ചത് ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയ ടീസറുമായാണ്. പിങ്ക് റീമേക്കായ നീര്‍ക്കൊണ്ട പറവൈക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനാകുന്ന ചിത്രവുമാണ് വലിമൈ.

അര്‍ജുന്‍ എന്ന നീതിമാനായ പൊലീസ് ഓഫീസറുടെ റോളിലാണ് അജിത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, ബാനി, സുമിത്ര, യോഗി ബാബു, അച്യുത് കുമാര്‍, രാജ് അയ്യപ്പ, പേളി മാണി, ശിവജി ഗുരുവായൂര്‍, ദിനേശ് പ്രഭാകര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന റോളുകളിലുണ്ട്.

നിരവ് ഷാ ക്യാമറയും വിജയ് വേലുക്കുട്ടി എഡിറ്റിംഗും. ബോണി കപൂറാണ് സീ സ്റ്റുഡിയോസിനൊപ്പം ചേര്‍ന്ന് വലിമൈ നിര്‍മ്മിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയിലാണ് അജിത് കുമാര്‍ ചിത്രം സ്‌ക്രീനിലെത്തുന്നത്.

Glimpses of Valimai | Ajith Kumar | Yuvan Shankar Raja | Vinoth | Boney Kapoor

സിരുതൈ ശിവക്കൊപ്പം തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ചെയ്ത ശേഷമാണ് അജിത് എച്ച് വിനോദിനൊപ്പം നീര്‍ക്കൊണ്ട പറവൈക്കായി ഒന്നിച്ചത്.

2015ല്‍ വേതാളം, 2017ല്‍ വിവേഗം, 2019ല്‍ വിശ്വാസം എന്നീ സിനിമകളാണ് ശിവയുടെ സംവിധാനത്തില്‍ അജിത് തുടര്‍ച്ചയായി ചെയ്തത്. വീരം എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ അജിത്തും ശിവയും ഒന്നിച്ചവയായിരുന്നു ഈ സിനിമകള്‍.

രണ്ട് വര്‍ഷത്തിലേറെയായി തലയുടെ ആരാധകര്‍ കാത്തിരിക്കുന്നത് അജിത് കുമാര്‍ എന്ന നടന്റെ താരപ്രതാപത്തിനും മൂല്യത്തിനുമൊത്തൊരു ബോക്‌സ് ഓഫീസ് വിളയാട്ടത്തിനാണ്. തീരന്‍ അധികാരം ഒന്‍ട്ര്, നീര്‍ക്കൊണ്ട പറവൈ എന്നീ സിനിമകളൊരുക്കിയ എച്ച്.വിനോദിനൊപ്പം അജിത് വീണ്ടും കൈകോര്‍ത്തപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചതും അത് തന്നെ. തല രസികര്‍കളുടെ പ്രതീക്ഷ വെറുതെയാകില്ലെന്ന സൂചന നല്‍കിയാണ് 'വലിമൈ'യുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നത്..

Valimai

പൂര്‍ണമായും നരച്ച താടിയും മുടിയുമായും അല്ലെങ്കില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുമായിരുന്നു കഴിഞ്ഞ കുറച്ചുസിനിമകളിലായി അജിത് കുമാര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വലിമൈയില്‍ ശരീരഭാരം കുറച്ച് കൂടുതല്‍ ഊര്‍ജസ്വലനായ താരത്തെയാണ് കാണുന്നത്. ഉദ്യോഗസ്ഥ മേധാവിയില്‍ നിന്നും ഒപ്പമുള്ള ഓഫീസേഴ്‌സില്‍ നിന്നും എതിര്‍പ്പ് നേരിടുന്ന കരുത്തനായ പൊലീസ് ഓഫീസറുടെ റോളിലാണ് വലിമൈയില്‍ അജിത് കുമാര്‍.

Valimai

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT