Film Events

പൂനം പാണ്ഡേയ്ക്ക് പിന്നാലെ മിലിന്ദ് സോമനെതിരെയും അശ്ലീലം ചുമത്തി കേസ് ; നടപടി ബീച്ചിലൂടെ നഗ്നനായി ഓടി ചിത്രങ്ങള്‍ പങ്കുവെച്ചതില്‍

പൂര്‍ണനഗ്നനായി ഓടുകയും അതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തതില്‍ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ ഗോവ പൊലീസ് കേസെുടുത്തു. ഗോവ ബീച്ചില്‍ നഗ്നനായി ഓടുന്ന ചിത്രം മിലിന്ദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അശ്ലീല പ്രചരണം ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അശ്ലീല ഫോട്ടോഷൂട്ടെന്ന് ആരോപിച്ച് നടിയും മോഡലുമായ പൂനം പാണ്ഡേയെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം നഗ്നതാ പ്രദര്‍ശനത്തില്‍ പൂനം പാണ്ഡേയ്‌ക്കെതിരെ കേസെടുക്കുകയും മിലിന്ദ് സോമനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 294ാം വകുപ്പ് പ്രകാരമാണ് മിലിന്ദ് സോമനെതിരായ കേസ്. ഇതുകൂടാതെ ഐടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയതായി തെക്കന്‍ ഗോവ സൂപ്രണ്ട് ഓഫ് പൊലീസ് പങ്കജ് കുമാര്‍ അറിയിച്ചു. നവംബര്‍ 4 നാണ് മിലിന്ദ് ബീച്ചിലൂടെ നഗ്നനായി ഓടുന്ന ചിത്രം പോസ്റ്റ് ചെയ്തത്. അന്ന് മിലിന്ദിന്റെ 55ാം പിറന്നാളായിരുന്നു. ഭാര്യ അങ്കിത കോന്‍വാറാണ് ഫോട്ടോയെടുത്തത്. നേരത്തെ അര്‍ധനഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരിലാണ് പൂനം പാണ്ഡേയ്‌ക്കെതിരെ കേസെടുത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോവയിലെ നിയന്ത്രിത ഡാം സൈറ്റില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ചുകയറിയായിരുന്നു ഷൂട്ടെന്നും പൊലീസ് വിശദീകരിച്ചിരുന്നു. അതേസമയം എല്ലാ നഗ്നതയും അശ്ലീലമല്ലെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൂനത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

ഉറുമ്പിനെ കാണിക്കുമ്പോൾ അത് ശരിക്കും നടക്കുന്ന ശബ്ദം വരെ ഉപയോ​ഗിച്ചിട്ടുണ്ട്; പ്രേമത്തിലെ ശബ്ദങ്ങളെക്കുറിച്ച് വിഷ്ണു ​ഗോവിന്ദ്

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

"അച്ഛന്റെ കഥ പറയുന്നത് ഒറ്റ ടേക്ക്'; കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഓകെ പറഞ്ഞതാണ് കെസിഎഫ്-2 ; സിറാജുദ്ധീൻ നാസർ അഭിമുഖം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

SCROLL FOR NEXT