Film Events

ചിലപ്പോള്‍ ശരിയേക്കാള്‍ നല്ലത് സമാധാനം; ചര്‍ച്ചയായി ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയെന്ന വാര്‍ത്തകള്‍ക്കിടെ ചര്‍ച്ചയായി നടി ഭാമയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ചലച്ചിത്രമേഖലയില്‍ നിന്ന് ഭാമക്കെതിരെ നിരവധി പേരുടെ വിമര്‍ശനമുണ്ടായ പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

പോരാട്ടം സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരിയേക്കാള്‍ മികച്ചത് സമാധാനമാണ് എന്നാണ് ഭാമ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ ഭാമ ഡിലീറ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്‌സും ഓഫ് ചെയ്തിരുന്നു.

നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ഇല്ലാതാക്കും, എപ്പോഴും പോസിറ്റിവായിരിക്കൂ എന്നാണ് മറ്റൊരു പോസ്റ്റ്. ശുഭാപ്തി വിശ്വാസിയായിരിക്കൂ എന്നും ഒരു പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT