Film Events

'സുരക്ഷാ സംവിധാനങ്ങള്‍ അന്യമായ കാലത്തെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നുവെന്ന് '

നാല്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ നടന്‍ ജയന് അനുസ്മരണക്കുറിപ്പുമായി ഉണ്ണി മുകുന്ദന്‍. 'സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും ജയന്‍ ആരായിരുന്നുവെന്ന് ' - ഹെലികോപ്റ്ററില്‍ തൂങ്ങിനില്‍ക്കുന്ന ജയന്റെ ചിത്രം പോസ്റ്റ്‌ ചെയ്ത് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ പ്രിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാറാണ് അദ്ദേഹം, ഒരു നിമിഷത്തിന്റെ ആവേശം തന്റെ പ്രേക്ഷകര്‍ക്ക് അത്രമേല്‍ അനുഭവപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് ഉറപ്പാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. കോളിളക്കം എന്ന ചിത്രത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍ ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 1980 നവംബര്‍ 16 നാണ് ജയന്‍ മരണപ്പെട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ പ്രിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാറിനെ നാല്‍പതാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍ക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ അന്യമായിരുന്ന കാലത്തെ ഈ ആക്ഷന്‍ സ്വീക്വന്‍സ് കാണിച്ചുതരും അദ്ദേഹം ആരായിരുന്നുവെന്ന്. തന്റെ പ്രേക്ഷകര്‍ക്ക് ഒരു നിമിഷത്തിന്റെ ആവേശം അത്രമേല്‍ അനുഭവപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് ഉറപ്പാണ്. നിങ്ങള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.

Actor Unnimukundan Remembers Jayan on his 40th Death Anniversary

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT