Film Events

മണികണ്ഠന്‍ വിവാഹിതനായി, വിവാഹച്ചെലവിനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

THE CUE

കൊവിഡ് ലോക്ക് ഡൗണിനിടയില്‍ വിവാഹം ലളിതമാക്കി നടന്‍ മണികണ്ഠന്‍. തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ വച്ചാണ് സുഹൃത്ത് കൂടിയായ അഞ്ജലിയുമായുള്ള വിവാഹം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സിനിമാപ്രവര്‍ത്തകരുമൊക്കെ ഈ ക്ഷേത്രത്തിന് പുറത്താണ്. ഈ ദിവസം മാറ്റിവച്ചാല്‍ ഇനി എന്നത്തേക്ക് എന്ന ആശങ്കയിലാണ് വിവാഹം ലളിതമാക്കി നടത്താമെന്ന് തീരുമാനിച്ചതെന്ന് മണികണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആഘോഷം പിന്നീടാകാമല്ലോ. നാടിന്റെ ആരോഗ്യമാണ് വലുത്. വീട്ടില്‍ സദ്യയോ മറ്റ് ആഘോഷങ്ങളോ ഉണ്ടാകില്ല. എല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമുള്ള സമയത്താണ് എനിക്കും ആഘോഷിക്കാനാകുന്നത്. ലാല്‍ സാറും മമ്മൂട്ടി സാറും പറഞ്ഞത് ഈ തീരുമാനം നന്നായി എന്നാണ്. വിവാഹം ലളിതമാക്കിയതില്‍ സങ്കടമില്ലെന്നും നാട് നേരിടുന്ന പ്രശനമാണ് വലുതെന്നും അഞ്ജലി മാധ്യമങ്ങളോട്.

വിവാഹച്ചെലവിനായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി. പൊരുതുന്ന കേരളത്തിന് ഐക്യദാര്‍ഡ്യമാണ് മണികണ്ഠന്റെ തീരുമാനമെന്ന് എം.സ്വരാജ്. ഈ വധൂവരന്‍മാരോട് കേരളം കടപ്പെട്ടിരിക്കും.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT