Film Events

ഡ്യൂപ്പില്ലാതെ ബൈക്ക് സ്റ്റണ്ട് ; നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റെങ്കിലും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അജിത്ത്

തമിഴ് ചിത്രം വലിമൈയുടെ ചിത്രീകരണത്തിനിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റെങ്കിലും ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നടന്‍ അജിത്. നേരത്തേ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കൈക്കും തോളിനുമായിരുന്നു പരിക്ക്. ചികിത്സ തേടിയ ശേഷം അദ്ദേഹം ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.സിനിമയില്‍ റേസിംഗ് രംഗങ്ങളേറെയുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് അജിത്ത് എത്തുന്നത്.

സ്റ്റണ്ട് സ്വീക്വന്‍സ്‌ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രത്തിനായി നിരവധി വിദഗ്ധ ടെക്‌നീഷ്യന്‍മാരെയും സ്റ്റണ്ട് വിദഗ്ധരെയും എത്തിച്ചിരുന്നു. അതേസമയം ഡ്യൂപ്പില്ലാതെയാണ് നടന്‍ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ ചെയ്തത്. ഷൂട്ടിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തെറിച്ചുവീഴുകയുമായിരുന്നു. എച്ച് വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം 2021 ലാണ് തിയേറ്ററുകളിലെത്തുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബോണി കപൂറിന്റെ ബേവ്യൂ പ്രൊജക്ട്‌സ് സീ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിക്കുന്നത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT