Film Events

'സ്‌നേഹത്തോടെ എന്റെ കേരളത്തിന്,' ആരാധകന്റെ പേരില്‍ 1 കോടി പ്രളയദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുശാന്ത്

ബോളിവുഡ് യുവതാരം സുഷാന്ത് സിംഗ് രജപുതിന്റെ അപ്രതീക്ഷിത മരണം ചലച്ചിത്രലോകത്തെയും ആരാധകരെയും കടുത്ത ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കേരളം സുശാന്ത് സിംഗ് രജപുതിനെ ഓര്‍ക്കുന്നത് ധോണി ഉള്‍പ്പെടെയുള്ള നായക കഥാപാത്രങ്ങളിലൂടെ മാത്രമല്ല. മഹാപ്രളയം കേരളത്തെ ശ്വാസംമുട്ടിച്ചപ്പോള്‍ കൈത്താങ്ങായ നടന്‍ കൂടിയാണ് മലയാളികള്‍ക്ക് സുഷാന്ത് സിംഗ് രജപുത്.

2018 ഓഗസ്റ്റില്‍ ഒരു ആരാധകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയായാണ് സുഷാന്ത് സിംഗ് രജപുത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കിയത്. ശുഭംരഞ്ജന്‍ എന്ന ഇന്‍സ്റ്റ ഐഡിയില്‍ നിന്ന് സുഷാന്തിനെ മെന്‍ഷന്‍ ചെയ്ത് എന്റെ കയ്യില്‍ കേരളത്തിന് നല്‍കാന്‍ പണമില്ല, കുറച്ച് ഭക്ഷണമെങ്കിലും നല്‍കണമെന്നുണ്ട്, എന്ത് ചെയ്യാനാകുമെന്ന് ചോദിച്ചു. 'നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം, ആവശ്യക്കാരിലേക്ക് ആ തുക എത്തുന്നു എന്നുറപ്പാക്കാമോ' എന്നായിരുന്നു സുഷാന്തിന്റെ മറുപടി. നിങ്ങളോട് വാഗ്ദാനം ചെയ്തത് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ഓണ്‍ലൈന്‍ രസീത് സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് സുഷാന്ത് പിന്നീട് അറിയിച്ചു.

ശുഭംരഞ്ജിനോട് നിങ്ങളാണ് ഈ കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് പറഞ്ഞാണ് സുഷാന്ത് പണം സംഭാവന ചെയ്തത്. അന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മൈ കേരളാ എന്ന് സുഷാന്ത് ഹാഷ്ട ടാഗ് നല്‍കിയതും ചര്‍ച്ചയായിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT