Entertainment

ദുല്‍ഖറിന്റെ സര്‍പ്രൈസ്, അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പില്‍ ‘കുറുപ്പ്’ തുടങ്ങി

THE CUE

ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ ദുല്‍ഖര്‍ സല്‍മാന്റെ പ്രധാന പ്രൊജക്ടുകളില്‍ ഒന്നായ കുറുപ്പ് തുടങ്ങി. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവും പ്രമേയമാകുന്ന സിനിമ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സംവിധാനം ചെയ്യുന്നത്. 2017ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സിനിമ തുടങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ വിതരണ കമ്പനിയായിരിക്കും കുറുപ്പ് നിര്‍മ്മിക്കുക എന്നറിയുന്നു.

സെക്കന്‍ഡ് ഷോ എന്ന തന്റെ ആദ്യ സിനിമയൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാണ് കുറുപ്പ്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നും ടെക്‌നീഷ്യന്‍മാരെയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ എന്ന ടാഗ് ലൈനിലാണ് ശ്രീനാഥ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മുഖംതിരിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന ദുല്‍ഖറിന്റെ ചിത്രമായിരുന്നു പോസ്റ്റര്‍.

സാനി യാസ് ചെയ്ത ഫാന്‍ മേയ്ഡ് പോസ്റ്റര്‍ ആണ് ശ്രീനാഥ് പുറത്തുവിട്ടത്. ദുല്‍ഖര്‍ താടി വച്ച് അഭിനയിക്കുന്ന ചിത്രമായിരിക്കും കുറുപ്പ്. മറക്കാന്‍ ഉള്ളതല്ല തിരിച്ചറിയപ്പെടാന്‍ ഉള്ളതാണ് സത്യം എന്നാണ് ഫാന്‍ മേയ്ഡ് പോസ്റ്ററിലെ ടാഗ് ലൈന്‍.

ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കുറുപ്പ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT