Entertainment

യുവ സംവിധായകന്‍ വിവേക് ആര്യന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം 

THE CUE

വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ച യുവ സംവിധായകന്‍ വിവേക് ആര്യന്(30) അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം. ചലചിത്ര പ്രവര്‍ത്തകരും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ മാസം 22നുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം.

ഗുരുവായൂര്‍ സ്വദേശിയാണ് വിവേക്. കൊടുങ്ങല്ലൂരില്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്ന് വിവേക് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2019ല്‍ പുറത്തിറക്കിയ ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു വിവേക് ആര്യന്‍. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളും തമിഴ് ഹ്രസ്വചിത്രങ്ങളും വിവേകിന്റേ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആര്യന്‍ നമ്പൂതിരിയുടെയും ഭാവന അന്തര്‍ജനത്തിന്റെയും മകനാണ് വിവേക്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT