Entertainment

ട്വിറ്ററിലെ ബഹിഷ്‌കരണവും, വിദ്വേഷപ്രചരണവും പാളീസായി, ഒരു ദിവസം കൊണ്ട് ദീപികയ്ക്ക് റെക്കോര്‍ഡ് ഫോളോവേഴ്സ്   

THE CUE

നടി ദീപിക പദുകോണിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒരു ദിവസം കൊണ്ടുണ്ടായത് കുത്തനെയുള്ള വര്‍ധനവ്. ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാനും താരത്തെ ബ്ലോക്ക് ചെയ്യാനുമാവശ്യപ്പെട്ട് ഒരു വിഭാഗം ക്യാംപെയ്ന്‍ നടത്തുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ച് ദീപികയെത്തിയതിന് പിന്നാലെയായിരുന്നു താരത്തിനെതിരെ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാനും, സമൂഹമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളായിരുന്നു സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും പ്രചരിപ്പിച്ചത്. എന്നാല്‍ ഈ ക്യംപെയിനിനിടെ ദീപികയെ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാല്‍പതിനായിരം ഫോളോവേഴ്‌സാണ് ഒറ്റ ദിവസം കൊണ്ട് ദീപികയ്ക്ക് ലഭിച്ചത്.

അതെസമയം ദീപികയെയും 'ഛപക്' അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. യാമി ഗൗതം, റിതേശ് ദേശ്മുഖ്, ജെനീലിയ ദേശ്മുഖ്, വിശാല്‍ ഡഡ്‌ലാനി, കുനാല്‍ കപൂര്‍ തുടങ്ങിയ താരങ്ങളാണ് ട്വിറ്ററിലൂടെ ദീപികയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT