Entertainment

ചിമ്പുവിന്റെ വമ്പൻ തിരിച്ചുവരവ്; ആദ്യദിനം നേടിയത് എട്ടരക്കോടി

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിമ്പു - വെങ്കട് പ്രഭു ചിത്രം മാനാട്. ആദ്യ ദിനത്തിൽ എട്ടരക്കോടിയാണ് സിനിമയുടെ കളക്ഷൻ. ഒരു ചിമ്പു ചിത്രത്തിന്റെ ഏറ്റവും വലിയ ഓപ്പണിംഗ്കൂടിയാണിത്.

ടൈം ലൂപിനെ പ്രധാന വിഷയമാക്കി ഒരുക്കിയ എന്റർടെയ്‌നർ ചിത്രമാണ് മാനാട്. ഫാന്റസി ത്രില്ലർ ജോണറിൽ വന്ന സിനിമക്ക് നിരൂപകരും പ്രേക്ഷകരും പച്ചക്കൊടി വീശിയിരിക്കുകയാണ്. ചിമ്പുവിനൊപ്പം തന്നെ ചിത്രത്തില്‍ എസ്.ജെ സൂര്യയുടെ പ്രകടനവും മികച്ചതാണ്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിൽ കാവലിനൊപ്പമായിരുന്നു മാനാട് റിലീസ് ചെയ്തത്.

അബ്ദുൽ ഖാലിഖ് എന്നാണു ചിമ്പുവിന്റെ കഥാപാത്രത്തിന്റെ പേര്. സീതാലക്ഷ്മിയായി കല്യാണി പ്രിയദര്‍ശനന്‍ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ്.എ. ചന്ദ്രശേഖര്‍, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2021 ജനുവരി 14ന് പുറത്തിറങ്ങിയ ഈശ്വരനാണ് ഇതിന് മുന്നേ തിയറ്ററിൽ വന്ന ചിമ്പു ചിത്രം.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT