celebrity trends

‘പുതു തലമുറയിൽ മദ്യപാനവും പുകവലിയും ഇല്ലാത്ത നടൻ കുഞ്ചാക്കോ ബോബൻ’; സലിംകുമാർ

THE CUE

മലയാള സിനിമയിലെ പുതു തലമുറക്കാരില്‍ മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഇല്ലാത്ത നടന്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണെന്ന് സലിംകുമാര്‍. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അതിഥിയായെത്തി വേദിയില്‍ പ്രസംഗിക്കവെയാണ് നടന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ കുഞ്ചോക്കോ ബോബനേക്കുറിച്ച് പറഞ്ഞത്. മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് കുഞ്ചാക്കോ ബോബനാണ്. അവന്‍ ഈ കോളേജിന്റെ സന്തതിയാണ്. ഒരിക്കല്‍ ചിലര്‍ വന്ന് മയക്കുമരുന്നിനെതിരായ ഒരു പരിപാടിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നെ വിളിച്ചു. ഞാന്‍ വരില്ലെന്നും സിഗരറ്റ് വലിക്കുന്ന ആളാണെന്ന് മറുപടി നല്‍കിയെന്നും സലിംകുമാര്‍ പറഞ്ഞു.

സിഗരറ്റ് മയക്ക് മരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കു മരുന്ന് തന്നെയാണ്. ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെയോ കുഞ്ചാക്കോ ബോബനെയോ വിളിക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു.  
സലിംകുമാര്‍  

സമൂഹ മാധ്യമങ്ങളില്‍ വരുന്ന വ്യാജ മരണവാര്‍ത്തകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'എനിക്കൊരു അസുഖം പിടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ എന്റെ പതിനാറടിയന്തരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ട് കണ്ണ് തള്ളി പോയ ഒരാളാണ് ഞാന്‍, അസുഖം ബാധിച്ച് തീവ്ര പരിചരണ യൂണിറ്റില്‍ കിടന്നത് വലിയൊരു വഴിത്തിരിവായി. ആളുകള്‍ ഞാന്‍ മരിച്ചെന്ന് പറഞ്ഞത് നല്ല ബോധത്തോടെ ഐസിയുവില്‍ കിടക്കുമ്പോഴായിരുന്നു. നല്ല ട്രീറ്റ്മെന്റ് കിട്ടുന്നത് കൊണ്ട് എന്ത് ചെറിയ ചുമ വന്നാലും എന്നെ ഐസിയുവില്‍ കയറ്റും. അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. തൊട്ടടുത്ത് കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ പടക്കം പൊട്ടുന്ന പോലെ മരിച്ച് പോകുന്നു. ഞാന്‍ അവിടെ എണീറ്റ് കിടക്കുകയാണ്. കൈയെത്തും ദൂരത്ത് മരണം നില്‍ക്കുകയാണ്. ഒരിക്കല്‍ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്ക് അറിയാം, സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT