celebrity trends

വർക്ക് ഔട്ടിന് നോ ലോക്ഡൗണ് പറഞ്ഞ് മമ്മൂട്ടി; വൈറലായി സ്റ്റൈലിഷ് ചിത്രങ്ങൾ

ലോക്ക്ഡൗണിൽ വീട്ടിലെ വർക്ക് ഔട്ട് സമയത്തെ മിറർ സെൽഫി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് മമ്മൂട്ടി. ലോക്ഡൗൺ തുടങ്ങിയതിന് ശേഷം വാപ്പച്ചി പുറത്തുപോയിട്ടില്ല എന്ന് കഴിഞ്ഞ ദിവസം ദുൽഖർ പറഞ്ഞിരുന്നു. പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ വാപ്പച്ചിക്ക് ഒത്തിരി ഇഷ്ടമാണെന്നും എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കാമെന്നതാണ് വാപ്പച്ചിയുടെ ഇപ്പോഴത്തെ ചലഞ്ചെന്നും ദുൽഖർ പറഞ്ഞിരുന്നു. ലോക്ഡൗൺ സമയത്തെ മമ്മൂട്ടിയുടെ ഫോട്ടോ​ഗ്രഫിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

'വർക്ക് അറ്റ് ഹോം, വർക്ക് ഫ്രം ഹോം, ഹോം വർക്ക്, നോ അദർ വർക്ക്, സോ വർക്ക് ഔട്ട്' എന്നാണ് മമ്മൂട്ടി പോസ്റ്റിനൊപ്പം കുറിച്ചത്. അനു സിത്താര, വിജയ് യേശുദാസ്, ആന്റണി വർ​ഗീസ് പെപ്പെ, ആഷിക് അബു എന്നിങ്ങനെ പല താരങ്ങളും കമന്റുകളുമായി എത്തിക്കഴിഞ്ഞു. അര മണിക്കൂറിനുള്ളിൽ പതിനാലായിരത്തിലധികം കമന്റുകളും ഒന്നേകാൽ ലക്ഷത്തിലധികം ലൈക്കുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍. സിബിഐ സീരീസ് അഞ്ചാം ഭാഗം, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയാണ് മാര്‍ച്ചിന് ശേഷം മമ്മൂട്ടിയുടേതായി ചിത്രീകരിക്കാനുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും കൊവിഡ് കാലത്ത് താമസം മാറ്റിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT