സന്ദീപ് റെഡ്ഡി വെങ്ങ 
celebrity trends

‘എന്തൊരു സെക്‌സിസ്റ്റ് ആണിയാള്‍!’; സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ അര്‍ജുന്‍ റെഡ്ഡി സംവിധായകന് രൂക്ഷവിമര്‍ശനം

THE CUE

അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് കബീര്‍ സിങ് 200 കോടി ക്ലബ്ബും മറികടന്ന് കുതിപ്പ് തുടരുകയാണ്. മികച്ച വിജയം നേടിയെങ്കിലും ചിത്രം 'പൗരുഷത്തെ' ആഘോഷിക്കുകയാണെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമത്തെ സ്വാഭാവികല്‍ക്കരിക്കുകയാണെന്നും വ്യാപകമായ വിമര്‍ശനമുണ്ട്. ഇതിനിടയിലാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വെങ്ങ ഒരു അഭിമുഖത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കബീര്‍ സിങ്ങിലെ ടോക്‌സിക് മാസ്‌കുലിനിറ്റിയേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തക അനുപമ ചോപ്രയോട് വെങ്ങ പറഞ്ഞ മറുപടികള്‍ ഇങ്ങനെ.

നിങ്ങള്‍ ഒരു സ്ത്രീയുമായി ആഴത്തിലുള്ള പ്രണയത്തിലും അടുപ്പത്തിലും ആയിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍, ഞാന്‍ അവിടെയൊന്നും കാണുന്നില്ല.
സന്ദീപ് റെഡ്ഡി

ചിത്രത്തില്‍ കിയാര അദ്വാനിയുടെ കഥാപാത്രത്തെ ഷാഹിദ് കപൂറിന്റെ കബീര്‍ സിങ് ശാരീരികമായി ആക്രമിക്കുന്നതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകന്‍ പറഞ്ഞത് ഇതാണ്

അവള്‍ അവനെ ഒരു കാരണവും ഇല്ലാതെയാണ് അടിച്ചത്. കബീറിന് അവളെ തല്ലാന്‍ ഒരു കാരണമെങ്കിലും ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ പെണ്ണിനെ തല്ലാന്‍ കഴിയുന്നില്ലെങ്കില്‍, ആഗ്രഹമുള്ള എവിടെയും സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചുംബിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഒരു വികാരവും ആ ബന്ധത്തില്‍ കാണുന്നില്ല.
സന്ദീപ് റെഡ്ഡി

കബീര്‍ സിങ് സ്ത്രീ വിരുദ്ധമാണെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ സംവിധായകന്റെ ഇത്തരം പരാമര്‍ശങ്ങള്‍ പുറത്തുവരികകൂടി ചെയ്തതോടെ വിമര്‍ശനങ്ങള്‍ വീണ്ടും രൂക്ഷമായി. അങ്ങേയറ്റം പിന്തിരിപ്പനായ കബീര്‍ സിങ് പോലുള്ള സിനിമകളും സന്ദീപ് വെങ്ങയേപോലുള്ള സംവിധായകരും ആഘോഷിക്കപ്പെടുന്നതിലെ അപകടം ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അഭിനേതാക്കളായ സാമന്ത അക്കിനേനിയും ഗുല്‍ഷാന്‍ ദേവയ്യയും തെലുങ്ക് സംവിധായകനെ വിമര്‍ശിച്ചു. 'അങ്ങേയറ്റം അസഹ്യമായത്' എന്നായിരുന്നു സാമന്തയുടെ പ്രതികരണം. താങ്കളുടെ സിനിമയില്‍ ഒരിക്കലും അഭിനയിക്കില്ലെന്ന് ഗുല്‍ഷാന്‍ ദേവയ്യ ട്വീറ്റ് ചെയ്തു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT