celebrity trends

പ്രതിസന്ധികളിലും ഒപ്പം നിന്ന 9 വര്‍ഷങ്ങള്‍; വാലന്റൈന്‍സ് ദിനത്തില്‍ നവീനോട് നന്ദി പറഞ്ഞ് ഭാവന

പ്രതിസന്ധികളിലും ഒപ്പം നിന്ന 9 വര്‍ഷങ്ങള്‍; വാലന്റൈന്‍സ് ദിനത്തില്‍ നവീനോട് നന്ദി പറഞ്ഞ് ഭാവന

THE CUE

'നല്ല പ്രണയങ്ങള്‍ നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്, നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു.' വാലന്റൈന്‍സ് ഡേയില്‍ ഭര്‍ത്താവ് നവീനൊപ്പമുളള സന്തോഷം പങ്കുവെച്ച് പ്രിയതാരം ഭാവന. 'പിരിയാന്‍ വരെ കാരണമായേക്കാവുന്ന എല്ലാ സങ്കീര്‍ണതകളെയും നമ്മള്‍ അതിജീവിച്ചു, പ്രതിസന്ധികള്‍ക്കെതിരെ ഇനിയും നമ്മള്‍ പോരാടും.' നവീനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ കുറിപ്പ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘2011ല്‍ നമ്മല്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ നീയാകും എന്റെ പ്രണയമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ റിലേഷന്‍ഷിപ്പിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് അധികം സമയം വേണ്ടിവന്നില്ല. നല്ല പ്രണയങ്ങള്‍ നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നതു പോലെ! നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സങ്കീര്‍ണതകളിലൂടെയും നമ്മള്‍ കടന്നുപോയി. അവയെല്ലാം കൂടുതല്‍ ശക്തിയോടെ നമ്മള്‍ പ്രതിരോധിച്ചു. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ ഇനിയും നമ്മള്‍ പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു’
ഭാവന

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT