celebrity trends

സിനിമാപ്രേമികളുടെ മനസ്സില്‍ പ്രിയദര്‍ശന് റിട്ടയര്‍മെന്റില്ല; ഹരീഷ് പേരടി 

THE CUE

സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചാല്‍ മലയാളികള്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാപ്രേമികളുടെ മനസ്സില്‍ പ്രിയദര്‍ശന് റിട്ടയര്‍മെന്റില്ല. അദ്ദേഹം സിനിമയില്‍ നിന്നും വിരമിക്കാനുളള തീരുമാനം എടുത്താല്‍ അതില്‍നിന്ന് പിന്മാരുന്നതുവരെ ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ്. പുതിയ സിനിമകളെ പ്രോല്‍സാഹിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഹൃദയവിശാലത കൊണ്ടാണ്. അദ്ദേഹത്തില്‍ നിന്നും റിട്ടയര്‍മെന്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെപ്പോലുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ വെച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചില പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെപ്പോലുള്ളവര്‍ വിരമിക്കേണ്ട സമയമായി എന്ന് തോന്നാറുണ്ടെന്നായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍. മരക്കാറിന്റെ സെറ്റില്‍ വെച്ച് തനിക്കുണ്ടായിട്ടുളള അനുഭവങ്ങളും ഹരീഷ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

പ്രിയന്‍ സാര്‍, കുഞ്ഞാലിമരക്കാറില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ സാബു സിറിള്‍സാറിന്റെ സെറ്റ്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആ ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയത എന്റെ സീന്‍ ഞാന്‍ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോള്‍ അത് എന്നെ എത്രയോ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി. ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി. ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഞാന്‍ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു. പിന്നിട് മലയാളവും തമിഴും ഡബ് ചെയാന്‍ വന്നപ്പോള്‍ താങ്കളുടെ വിസമയങ്ങള്‍ക്കുമുന്നില്‍ ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു. പുതിയ കുട്ടികളുടെ സിനിമയെ നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത. പക്ഷെ റിട്ടയര്‍മെന്റ് എന്ന വാക്ക് പ്രിയന്‍ സാറിന്റെ വാക്കായി മാറുമ്പോള്‍ എന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണ്. ഞാന്‍ ബാക്കി വെച്ച കിളിച്ചുണ്ടന്‍ മാമ്പഴങ്ങള്‍ ഇനിയും നിങ്ങളുടെ മാവില്‍ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്. നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങള്‍ സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല സാര്‍. ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT