ഫാദേഴ്‌സ് ഡേ ദിനത്തില്‍ മമ്മൂട്ടിയുടെ കൗതുകമുണര്‍ത്തുന്ന ലോക്ക് ഡൗണ്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ മകള്‍ അമീറ മറിയം സല്‍മാന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫാദേഴ്‌സ് ഡേ ദിനത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ആയിരം വാക്കുകളേക്കാള്‍ ചിത്രം സംസാരിക്കും, എന്റെ ഏറ്റവും വലിയ സന്തോഷം തുടങ്ങിയ കാപ്ഷനുകള്‍ക്കൊപ്പമാണ് ദുല്‍ഖര്‍ മമ്മൂട്ടിയും പേരക്കുട്ടിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ലോക്ക് ഡൗണിനെ തുടര്‍ന്ന് സിനിമ നിര്‍ത്തിവച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്തിനൊപ്പം 'പുഴു' , സിബിഐ ഫൈവ് എന്നിവയാണ് ഇനി ചിത്രീകരിക്കാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍.
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ആണ് ദുല്‍ഖര്‍ സല്‍മാന്‍ പൂര്‍ത്തിയാക്കിയത്. പൊലീസ് ത്രില്ലറാണ് സല്യൂട്ട്. കുറുപ്പ് ആണ് ദുല്‍ഖറിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ.