celebrity trends

‘അത്രാങ്കിറെ’യിലൂടെ ധനുഷ് വീണ്ടും ബോളിവുഡില്‍, ഒപ്പം അക്ഷയ് കുമാറും സാറ അലി ഖാനും

THE CUE

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന 'അത്രാങ്കിറെ' യിലൂടെ ധനുഷ് വീണ്ടും ബോളിവുഡില്‍. സാറ അലി ഖാന്‍ ആണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. ബോളിവുഡ് താരം ആക്ഷയ് കുമാര്‍ അതിഥി വേഷത്തിലെത്തും. എ ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത്.

മാര്‍ച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കും. ധനുഷിനും ആക്ഷയ് കുമാറിനും ഒപ്പമുളള ചിത്രങ്ങള്‍ നായിക സാറ അലി ഖാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ആനന്ദ് എല്‍ റായിയ്ക്കും എ ആര്‍ റഹ്മാനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

ആനന്ദ് എല്‍ റായ്, എ ആര്‍ റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ സാധിക്കുന്നു എന്നത് ഭാഗ്യമാണ്. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മികച്ച അഭിനയ പാടവവും വിനയത്തോടെ ഇടപഴകുകയും ചെയ്യുന്ന ധനുഷിനൊപ്പം ആക്ഷയ് കുമാര്‍ സാറും ചിത്രത്തില്‍ ഒന്നിക്കുന്നു. എല്ലാവരോടും ഞാന്‍ വളരെ അധികം കടപ്പെട്ടിരിക്കുന്നു.
സാറ അലി ഖാന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആനന്ദ് എല്‍ റായിയും ഭൂഷണ്‍ കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മയാണ്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT