celebrity trends

വൈറല്‍ തലക്കെട്ടുകളെയും, സൈബര്‍ ആങ്ങളമാരെ'യും ഒരുമിച്ച് ട്രോളി അനുശ്രീ

സൈബര്‍ ബുള്ളിയിംഗിനും, സദാചാര കമന്റുകളിലൂടെയുള്ള അധിക്ഷേപത്തിനും നിരന്തരം ഇരയായിട്ടുള്ള അഭിനേത്രിമാരിലൊരാളാണ് അനുശ്രീ. സഹോദരനുമൊത്തുള്ള ഒരു വീഡിയോയ്‌ക്കെതിരെ കമന്റില്‍ നടന്ന അധിക്ഷേപത്തിനെതിരെ തുറന്നടിച്ച് നടി മുമ്പ് രംഗത്തുവരികയും ചെയ്തിരുന്നു.

'ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് നടി അനുശ്രീ സ്വിമ്മിംഗ് പൂളില്‍ ചെയ്തതെന്ത്' എന്ന അടിക്കുറിപ്പിലാണ് സ്വിമ്മിംഗ് പൂള്‍ ഫോട്ടോഷൂട്ട് ഇന്‍സ്റ്റഗ്രാമില്‍ അനുശ്രീ പങ്കുവച്ചത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചാല്‍ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സെന്‍സേഷണല്‍ തലക്കെട്ടുമായി ഏതെങ്കിലും യൂട്യൂബ് ചാനലിലോ, സെന്‍സേഷണലാക്കി ആളെക്കൂട്ടുന്ന പേജുകളിലോ വരാനിടയുണ്ടെന്ന് മനസിലാക്കി അതൊരു ട്രോളാക്കി മാറ്റിക്കളഞ്ഞു അനുശ്രീ.

സ്‌റ്റൈലിസ്റ്റുകളായ സജിത് സുജിത്, മഹേഷ് എന്നിവരാണ് ചിത്രത്തില്‍ അനുശ്രീക്കൊപ്പമുള്ളത്. മൂന്നാറിലെ ഡ്രീം കാച്ചര്‍ പ്ലാന്റേഷന്‍ റിസോര്‍ട്ടിലെ വെക്കേഷന്‍ ഫോട്ടോഷൂട്ടിന്റെ സീരീസില്‍ നിന്നാണ് അനുശ്രീയുടെ പുതിയ ചിത്രം. തേയിലക്കാടിന് നടുവില്‍ ഹില്‍ടോപ്പ് റസ്റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്നതാണ് ചിത്രം. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുന്ന എന്നെ നോക്കിനില്‍ക്കുന്ന കൂട്ടുകാര്‍ എന്ന് കാപ്ഷനൊപ്പം അനുശ്രീ ചേര്‍ത്തിട്ടുണ്ട്.

Anusree shares swimming pool photos with viral caption

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT