celebrity trends

ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തി, ഭാവന ഹോം ക്വറന്റൈനില്‍

ചലച്ചിത്ര താരം ഭാവന ഹോം ക്വാറന്റൈനില്‍. ബംഗളൂരുവില്‍ നിന്ന് മുത്തങ്ങ വഴി തൃശൂരിലെ വീട്ടിലെത്തിയ താരം ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്കുള്ള യാത്രാ ഇളവുകളുടെ പശ്ചാത്തലത്തിലാണ് ഭാവന വീട്ടിലെത്തിയത്.

ഭര്‍ത്താവ് നവീനൊപ്പം വയനാട് മുത്തങ്ങ അതിര്‍ത്തിയിലെത്തിയ ശേഷം അവിടെ നിന്ന് സഹോദരന്‍ ജയദേവ് ബാലചന്ദ്രനൊപ്പം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു.

ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കും ഫെസിലിറ്റേഷന്‍ സെന്ററിലെത്തി. ആരോഗ്യപരിശോധനക്ക് വിധേയയായി. സ്രവ പരിശോധനക്ക് ശേഷം ഹോം ക്വറന്റൈനില്‍ പ്രവേശിച്ചു.

നവീനുമായുള്ള വിവാഹശേഷം ഭാവന ബംഗളൂരിവിലാണ്. 2018 ജനുവരിയില്‍ നടന്ന വിവാഹ ശേഷം 99 എന്ന സിനിമയിലൂടെ ഭാവന കന്നഡ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയിരുന്നു. തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായിരുന്നു 99. ഗണേഷ് ആയിരുന്നു 99ലെ നായകന്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT