Boxoffice

‘ഹൃദയ’ത്തില്‍ പ്രണവും കല്യാണിയും, ഒരാളുടെ ജീവിതയാത്രയെന്ന് വിനീത് ശ്രീനിവാസന്‍

THE CUE

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും നായികാ നായകന്‍മാരായി വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ. ഹൃദയം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. 2020 ഓണം റിലീസാണ് ചിത്രം. അനൂപ് സത്യന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായ കല്യാണി പ്രിയദര്‍ശന്‍ തൊട്ടുപിന്നാലെ പ്രണവിന് നായികയാവുകയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ലിസി- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിന്ന് അടുത്ത തലമുറയിലെ മൂന്ന് പേര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഹൃദയം എന്ന ചിത്രത്തിനുണ്ട്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്നു മെറിലാന്റ് സിനിമാസ് നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം ആണ് നിര്‍മ്മാണം.

ഏറെ നാളായി കാണുന്ന സ്വപ്നം, സംവിധായകനെന്ന നിലയില്‍ അഞ്ചാം സിനിമയെന്ന് വിനീത് ശ്രീനിവാസന്‍. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമയെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു. പ്രണവിനും കല്യാണിക്കും ഒപ്പം ദര്‍ശനാ രാജേന്ദ്രനും സിനിമയിലുണ്ട്. നോബിള്‍ ബാബു തോമസ് ആണ് സഹനിര്‍മ്മാണം.

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെയും ലിസിയുടെ മകളായ കല്യാണി തെലുങ്ക് സിനിമയില്‍ സജീവമാണ്. പ്രണവ് മോഹന്‍ലാല്‍ ആദി,

ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഹൃദയം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT