Boxoffice

വേട്ടയ്യയ്യൻ പ്രീ ബുക്കിം​ഗിലൂടെ നേടിയത്, ആദ്യദിന കളക്ഷൻ പ്രതീക്ഷ, രജനിക്ക് തകർക്കേണ്ട റെക്കോർഡുകൾ

പ്രീ ബുക്കിം​ഗിൽ വൻ ചലനമുണ്ടാക്കിയില്ലെങ്കിലും ആദ്യ ദിന കളക്ഷനിലും ഫസ്റ്റ് വീക്ക് ബോക്സ് ഓഫീസ് കളക്ഷനിലും രജനികാന്ത് ചിത്രം വേട്ടയ്യൻ റെക്കോർഡിലെത്തുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ജയ് ഭീം പോലെ സോഷ്യൽ ഡ്രാമാ സ്വഭാവമുള്ള ചിത്രമൊരുക്കിയ ജ്ഞാനവേലിന്റെ സംവിധാനത്തിലെത്തുന്ന വേട്ടയ്യൻ രജനികാന്തിന്റെ ജയിലർ, അണ്ണാത്തെ, പേട്ട എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷനെ മറികടക്കുമോ എന്നും ചർച്ച ഉയരുന്നുണ്ട്.

ഒക്ടോബർ 9ന് രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം 14 കോടിയാണ് വേട്ടയ്യൻ പ്രി റിലീസ് ബുക്കിം​ഗിലൂടെ നേടിയത്. തമിഴ്നാട്ടിൽ നിന്ന് 9 കോടിയും കർണാടകയിൽ നിന്ന് 2.90 കോടിയും കേരളത്തിൽ നിന്ന് 1.25 കോടിയും അഡ്വാൻസ് ബുക്കിം​ഗിലൂടെ നേടി. രജനികാന്തിന്റെ ജയിലർ 48.35 കോടിയാണ് ഓപ്പണിം​ഗ് ഡേ കളക്ഷനായി നേടിയത്. ആദ്യ ദിനം മികച്ച റിപ്പോർട്ട് നേടിയാൽ തുടർന്നുള്ള ദിവസങ്ങളിൽ വേട്ടയ്യൻ ബോക്സ് ഓഫീസിൽ കളക്ഷനിൽ കുതിപ്പിലേക്കെത്തും. സിരുതൈ ശിവ സംവിധാനം ചെയ്ത റിലീസ് ദിനം 29.9 കോടിയാണ് നേടിയിരുന്നത്. ദർബാർ ഓപ്പണിം​ഗ് കളക്ഷൻ 30.80 കോടിയായിരുന്നു.

32 വർഷത്തിന് ശേഷം അമിതാബ് ബച്ചനും രജനികാന്തും ഒന്നിച്ച് സ്ക്രീനിലെത്തുന്ന സിനിമ കൂടിയാണ് വേട്ടയ്യൻ. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന റോളിലുണ്ട്. ദസറ സീസണിന്റെ തുടക്കത്തിൽ തന്നെ റിലീസിനെത്തുന്ന ചിത്രമെന്ന നിലയിൽ മികച്ച തുടക്കമുണ്ടായാൽ വാരാന്ത്യത്തിൽ ബോക്സ് ഓഫീസ് റെക്കോർഡിടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT