Boxoffice

‘മുല്‍ക്കി’ന് ശേഷം ‘തപ്പാഡ്’; തപ്‌സിയുടെ ബോളിവുഡ് ചിത്രം, ട്രെയ്‌ലര്‍ പുറത്തിറങ്ങി 

THE CUE

സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ 'തപ്പാഡ്'ന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. 'മുല്‍ക്കി'ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തപ്പാഡ്'.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഭര്‍ത്താവ് അടിച്ചതിനെ തുടര്‍ന്ന് വിവാഹമോചനത്തിന് ഒരുങ്ങുന്ന അമൃത എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹശേഷം ഇരുവര്‍ക്കുമിടയിലെ കരുതലും സ്‌നേഹവും ഒരു ഘട്ടം കഴിഞ്ഞ് ഇല്ലാതാകുന്നതാണ് പ്രധാന പ്രമേയം. ഡിവോഴ്‌സ് ആവശ്യപ്പെട്ടുകൊണ്ട് അമൃത തന്റെ വക്കീലിനെ സമീപിക്കുന്നതാണ് ട്രെയ്‌ലറിന്റെ തുടക്കം. പാര്‍ട്ടിക്കിടയില്‍ വെച്ച് മറ്റുളളവര്‍ നോക്കിനില്‍ക്കെ ഭര്‍ത്താവ് തന്നെ അടിച്ചു എന്ന കാരണത്താലാണ് അമൃത വിവാഹമോചനത്തിന് ഒരുങ്ങുന്നത്. ഭാര്യാ-ഭര്‍തൃ ബന്ധത്തിനിടയില്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ സ്വാഭാവികമാണെന്ന് അമൃതയുടെ അമ്മ ഉള്‍പ്പടെ അവളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. 'വെറുമൊരു തല്ലി'ന്റെ പേരില്‍ വിവാഹമോചനത്തിനൊരുങ്ങുന്ന യുവതിയോട് കുടുംബാംഗങ്ങള്‍ ഇഷ്ടക്കേട് പ്രകടിപ്പിക്കുന്നു. എങ്കിലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ അമൃത തയ്യാറാകുന്നില്ല. തുടര്‍ന്നുളള അവളുടെ പോരാട്ടമാണ് സംവിധായകന്‍ പറഞ്ഞുവെയ്ക്കുന്നത്.

അനുഭവ് സിന്‍ഹയ്‌ക്കൊപ്പം ഭൂഷണ്‍ സുദേഷ് കുമാര്‍, കൃഷന്‍ കൃഷ്ണ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുഭവ് സിന്‍ഹയും മൃണ്‍മയി ലഗു വൈകുലുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗമിക് സര്‍മില മുഖര്‍ജി ഛായാഗ്രഹണം. യഷ പുഷ്പ രാംചന്ദാനി എഡിറ്റിംഗ്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളില്‍ എത്തും.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT