നാലാം വാരത്തിലും ബോക്സ് ഓഫീസ് കളക്ഷനിൽ മേൽക്കൈ തുടർന്ന് മോഹൻലാൽ ചിത്രം തുടരും. മോഹൻലാലിന്റെ എമ്പുരാനും തുടരും എന്നീ സിനിമകൾ 49 ദിവസം കൊണ്ട് 476 കോടിക്ക് മുകളിലാണ് ഗ്ലോബൽ ഗ്രോസ് കളക്ഷനായി നേടിയത്. പ്രദര‍്‍ശനത്തിനെത്തി 22ആം ദിവസം 4100 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റുപോയത്. 1.25 ലക്ഷം ആണ് 22ആം ദിവസം ഇന്ത്യൻ കളക്ഷന‍്.
ഏപ്രിൽ 25ന് മോഹൻലാലിന്റെ മുൻസിനിമയായ എമ്പുരാന് ലഭിച്ചതിന്റെ നാലിലൊന്ന് പോലും പ്രി റിലീസ് പ്രമോഷനോ, ഹൈപ്പുകളോ ഇല്ലാതെയെത്തിയ തുടരും 20 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ നിന്ന് ഗ്രോസ് കളക്ഷനായി നേടിയത് 101.89 Cr കോടി രൂപയാണ്. കേരളത്തിൽ ഒരു സിനിമ 100 കോടി പിന്നിടുന്നത് ഇതാദ്യമാണ്. ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോ വഴി 40 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട് മലയാളത്തിലെ രണ്ടാമത്തെ ഉയർന്ന ബുക്കിംഗ് നേടിയ ചിത്രവുമായി തുടരും. മഞ്ഞുമ്മൽ ബോയ്സാണ് ഒന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് ഇരുപതാം ദിവസമായ മേയ് 14ന് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 1 കോടി 89 ലക്ഷം തുടരും നേടി. റിലീസിന് ശേഷം തുടർച്ചയായി 20 ദിവസം ഒരു കോടിക്ക് മുകളിൽ കളക്ഷൻ നിലനിർത്തിയ ചിത്രമെന്ന അപൂർവതയും തുടരും നേടിയിരിക്കുകയാണ്.
ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ് സൈറ്റ് ആയ സാക്നിൽക് പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടരും കളക്ഷൻ ഇതുവരെ ഈ രീതിയിലാണ്
Day 1 [1st Friday] ₹ 5.25 Cr [Mal: 5.24 Cr ; Te: 0.01] -
Day 2 [1st Saturday] ₹ 8.6 Cr [Mal: 8.45 Cr ; Te: 0.15] 63.81%
Day 3 [1st Sunday] ₹ 10.5 Cr [Mal: 10.2 Cr ; Te: 0.3] 22.09%
Day 4 [1st Monday] ₹ 7.15 Cr [Mal: 6.95 Cr ; Te: 0.2] -31.90%
Day 5 [1st Tuesday] ₹ 6.5 Cr [Mal: 6.35 Cr ; Te: 0.15] -9.09%
Day 6 [1st Wednesday] ₹ 6.4 Cr [Mal: 6.3 Cr ; Te: 0.1] -1.54%
Day 7 [1st Thursday] ₹ 7 Cr [Mal: 6.85 Cr ; Te: 0.15] 9.38%
Week 1 Collection ₹ 51.4 Cr [Mal: 50.34 Cr ; Te: 1.06; Ta: 0] -
Day 8 [2nd Friday] ₹ 5.4 Cr [Mal: 5.3 Cr ; Te: 0.1] -22.86%
Day 9 [2nd Saturday] ₹ 6.2 Cr [Mal: 6.1 Cr ; Te: 0.1] 14.81%
Day 10 [2nd Sunday] ₹ 7.5 Cr [Mal: 7.35 Cr ; Te: 0.15] 20.97%
Day 11 [2nd Monday] ₹ 4.85 Cr [Mal: 4.8 Cr ; Te: 0.05] -35.33%
Day 12 [2nd Tuesday] ₹ 4.4 Cr [Mal: 4.32 Cr ; Te: 0.08] -9.28%
Day 13 [2nd Wednesday] ₹ 3.75 Cr [Mal: 3.68 Cr ; Te: 0.07] -14.77%
Day 14 [2nd Thursday] ₹ 3.25 Cr [Mal: 3.18 Cr ; Te: 0.07] -13.33%
Week 2 Collection ₹ 35.35 Cr [Mal: 34.73 Cr ; Te: 0.62; Ta: 0] -31.23%
Day 15 [3rd Friday] ₹ 3 Cr [Mal: 2.78 Cr ; Te: 0.02; Ta: 0.2] -7.69%
Day 16 [3rd Saturday] ₹ 4 Cr [Mal: 3.7 Cr ; Te: 0.05; Ta: 0.25] 33.33%
Day 17 [3rd Sunday] ₹ 5 Cr [Mal: 4.7 Cr ; Te: 0.05; Ta: 0.25] 25.00%
Day 18 [3rd Monday] ₹ 2.9 Cr [Mal: 2.7 Cr ; Te: 0.05; Ta: 0.15] -42.00%
Day 19 [3rd Tuesday] ₹ 2.3 Cr [Mal: 2.14 Cr ; Te: 0.04; Ta: 0.12] -20.69%
Day 20 [3rd Wednesday] ₹ 1.9 Cr [Mal: 1.75 Cr ; Te: 0.03; Ta: 0.12] -17.39%
Day 21 [3rd Thursday] ₹ 1.7 Cr [Mal: 1.58 Cr ; Te: 0.02; Ta: 0.1] -10.53%
Week 3 Collection ₹ 20.8 Cr [Mal: 19.35 Cr ; Te: 0.26; Ta: 1.19] -41.16%
Day 22 [3rd Friday] ₹ 1.25 Cr ** -
Total ₹ 108.8 Cr