Boxoffice

2 കോടി മുതല്‍മുടക്ക്, അമ്പത് കോടി ക്ലബ്ബില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 

THE CUE

സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ പ്രതിഫലത്തെക്കാള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ നാല്‍പ്പതാം ദിനത്തിലെത്തുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലെത്തി. നിര്‍മ്മാതാക്കളിലൊരാളായ ഷെബിന്‍ ബക്കര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമ പ്ലാന്‍ ജെ സ്റ്റുഡിയോസും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രാഹന്‍ ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദുമാണ് മറ്റ് രണ്ട് നിര്‍മ്മാതാക്കള്‍.

പ്ലസ് 2 കാലഘട്ടത്തിലെ സൗഹൃദവും പ്രണയവുമെല്ലാം രസകരമായി പറയുന്ന ചിത്രത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം തോമസ് മാത്യുവും അനശ്വരാ രാജനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. നെഗറ്റീവ് ഷേയ്ഡുള്ള രവി പദ്മനാഭന്റെ റോളില്‍ വിനീത് ശ്രീനിവാസന്‍ പ്രധാന റോളിലും.

ചിത്രം ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ടെലിക്കാസ്റ്റ് ചെയ്യുമെന്ന പ്രചരണവും കനത്ത മഴയും തണ്ണീര്‍മത്തനെ കാര്യമായി ബാധിച്ചില്ല. ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ക്യാമറ ചെയ്തിരിക്കുന്നത്.

ഡിനോയ് പൗലോസും, ഗിരീഷ് എഡിയും ചേര്‍ന്നാണ് തിരക്കഥ. തണ്ണീര്‍മത്തന്‍ വന്‍ വിജമായതിന് പിന്നാലെ ഡിനോയ് പൗലോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം പ്ലാന്‍ ജെ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിനോയ് തന്നെയാണ് ഈ സിനിമയില്‍ കേന്ദ്രകഥാപാത്രം. തണ്ണീര്‍മത്തനില്‍ ജയ്‌സണിന്റെ സഹോദരന്‍ ജോയസണിനെ അവതരിപ്പിച്ചതും ഡിനോയ് ആയിരുന്നു. സിനിമയിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധായകന്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT