Boxoffice

45 കോടി കളക്ഷനും പിന്നിട്ട് രവി സാറും പിളേളരും ; ബോക്‌സ് ഓഫീസില്‍ ഇപ്പോഴും ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’

THE CUE

നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ വിജയക്കുതിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്ലസ് 2 കാലഘട്ടത്തിലെ സൗഹൃദവും പ്രണയവുമെല്ലാം രസകരമായി പറയുന്ന ചിത്രത്തിന്റെ കളക്ഷന്‍ 30 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കളക്ഷന്‍ യഥാര്‍ഥത്തില്‍ 30 കോടിയല്ല 45 കോടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

2019ന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ആണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, ഒപ്പം ഒരുപിടി പുതിയ താരങ്ങളെയും ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ചിത്രം ഓണത്തിന് സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ടെലിക്കാസ്റ്റ് ചെയ്യുമെന്ന വ്യാജപ്രചരണങ്ങളുണ്ടായിരുന്നു. അതൊന്നും ബാധിക്കാതെ തന്നെയാണ് ചിത്രം തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. 1.75 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ഷെബിന്‍ ബക്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ സിനിമകളുടെ സഹരചയിതാവുമാണ് ഗിരീഷ് എഡി. ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ക്യാമറ. ഗോല്‍മാല്‍ എഗയിന്‍, സിംബ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ സജീവമായ ജോമോന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചെയ്യുന്ന ചിത്രവുമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡിയും ദിനോയ് പൗലോസുമാണ് തിരക്കഥ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും. വിശുദ്ധ അംബ്രോസേ, മൂക്കുത്തി എന്നീ ഷോര്‍ട്ട് ഫിലിമിലൂടെ ഗിരീഷ് പരിചയപ്പെടുത്തിയ താരങ്ങളും ചിത്രത്തിലുണ്ട്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT