Boxoffice

മുപ്പത് ദിവസത്തിലെത്തുമ്പോള്‍ തല്ലുമാല 71.36 കോടി, ഈ വര്‍ഷത്തെ ട്രെന്‍ഡ് സെറ്റര്‍ വിജയവുമായി ടൊവിനോ

കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയവുമായി ടൊവിനോ തോമസ്. ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തിയ ടൊവിനോ ചിത്രം തല്ലുമാല 25 ദിവസം തിയറ്ററുകള്‍ പിന്നിടുമ്പോള്‍ 71.36 കോടി നേടി. വേള്‍ഡ് വൈഡ് കളക്ഷനാണ് ഇത്. മുഹസിന്‍ പരാരിയുടെയും അഷ്‌റഫ് ഹംസയുടെയും തിരക്കഥയില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല സമീപകാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍ തീര്‍ത്താണ് വിജയം നേടിയത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം. വിഷ്ണു വിജയ് സംഗീത സംവിധാനവും ജിംഷി ഖാലിദ് ക്യാമറയും.

തല്ലുമാല റിലീസിന് മുമ്പേ മുഹസിന്‍ പരാരി-വിഷ്ണു വിജയ് ടീം ഒരുക്കിയ പാട്ടുകള്‍ ട്രന്‍ഡ് തീര്‍ത്തിരുന്നു. ടൊവിനോ തോമസ്-കല്യാണി പ്രിയദര്‍ശന്‍ കോമ്പിനേഷനിലെത്തിയ ആദ്യ ചിത്രവുമാണ് തല്ലുമാല. മണവാളന്‍ വസീം എന്ന കഥാപാത്രമായി ടൊവിനോ തോമസിന്റെ കഥാപാത്രത്തിനും കയ്യടി ലഭിച്ചു.

ടൊവിനോയുടെ രണ്ട് ഗെറ്റപ്പുകള്‍ ചിത്രത്തിലുണ്ട്. ഇരുപതുകാരനായി എത്തുന്ന ടൊവിനോയുടെ വീഡിയോ സോങ്ങ് ട്രെന്‍ഡിംഗ് ആയിരുന്നു. ദുബായിലും, തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ടൊവിനോയെയും കല്യാണിയെയും കൂടാതെ ലുക്മാന്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് ജോസ്, ഗോകുലന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

എഡിറ്റിംഗ് നിഷാദ് യൂസഫ്. ആര്‍ട്ട് ഗോകുല്‍ ദാസും നിര്‍വഹിച്ചിരിക്കുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT