Boxoffice

രണ്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി കടന്ന് പുഷ്പ

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയ്ക്ക് വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍. രണ്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 116 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവീസാണ് ബോക്‌സ് ഓഫീസ് കളക്ഷന്റെ വിവരം പുറത്തുവിട്ടത്. ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യ ദിന കളക്ഷനിലും പുഷ്പ ഒന്നാമതായിരുന്നു. മാസ്റ്റര്‍, സ്‌പൈഡര്‍ മാന്‍ നോ വേ ഹോം എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് പുഷ്പയുടെ വിജയം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്ന് ആദ്യദിനം പുഷ്പ 4.06 കോടിയാണ് നേടിയത്. ഹിന്ദി പതിപ്പ് ആദ്യദിനം 3 കോടിയാണ് നേടിയത്. ശനിയാഴ്ച്ച 4 കോടി നേടി. ചിത്രത്തിന് വിദേശ മാര്‍ക്കറ്റിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യാഴാഴ്ചത്തെ പെയ്ഡ് പ്രിവ്യൂ അടക്കം യുഎസില്‍ നിന്ന് ഇതുവരെ 9.9 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.

ഡിസംബര്‍ 17നാണ് പുഷ്പ റിലീസ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT