Boxoffice

ലൂസിഫര്‍ സഹസംവിധായകന് പൃഥ്വിയുടെ ഡേറ്റ്, സച്ചിയുടെ തിരക്കഥയില്‍ സിനിമ

THE CUE

ലൂസിഫര്‍ എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്‍ നായകന്‍. സച്ചിയുടെ തിരക്കഥയിലാണ് ചിത്രം. സച്ചിയുടെ സംവിധാനത്തിലുള്ള അയ്യപ്പനും കോശിയും എന്ന സിനിയുടെ പാക്കപ്പ് ആഘോഷത്തില്‍ വച്ചാണ് പൃഥ്വിരാജ് ജയന്‍ നമ്പ്യാരുമൊത്തുള്ള സിനിമ അനൗണ്‍സ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളെന്നാണ് പൃഥ്വിരാജ് സച്ചിയെ വിശേഷിപ്പിച്ചത്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായി ക്രിസ്മസിനെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ രചയിതാവും സച്ചിയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന് ശേഷമുള്ള പ്രൊജക്ടുകള്‍ക്കൊപ്പമാണ് ജയന്‍ നമ്പ്യാരുടെ ചിത്രമെന്നറിയുന്നു. എമ്പുരാനിലും ജയന്‍ നമ്പ്യാര്‍ പൃഥ്വിയുടെ ഡയരക്ഷന്‍ ടീമിലുണ്ട്. അയ്യപ്പനും കോശിയും പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തെ ബ്രേക്കിലാണ് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലെ താടി നീട്ടി വളര്‍ത്തി മെലിഞ്ഞ ലുക്കിന് വേണ്ടിയാണ് പൃഥ്വിയുടെ ഇടവേള.

ലൂസിഫറിന് പുറമേ അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ജയന്‍ നമ്പ്യാര്‍.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT