Palthu Janwar Success Trailer 
Boxoffice

കുടിയാന്‍മലയുടെ മുകളില്‍ തണുപ്പത്ത്, പാല്‍ തൂ ജാന്‍വര്‍ സക്‌സസ് ട്രെയിലറെത്തി

കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമയാണ് സംഗീത് രാജന്‍ സംവിധാനം ചെയ്ത പാല്‍ തൂ ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ നിര്‍മ്മിച്ച സിനിമയുടെ സക്‌സസ് ട്രയിലര്‍ പുറത്തുവിട്ട് അണിയറക്കാര്‍. സിനിമ വിജയകരമായി മുന്നേറുന്നതിനിടെയാണ് പുതിയ ട്രെയിലര്‍.

കുടിയാന്മല ഗ്രാമപഞ്ചായത്തിലേക്ക് ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയി എത്തുന്ന പ്രസൂണ്‍ കൃഷ്ണകുമാറിന്റെ ജീവിതത്തിനൊപ്പമാണ് ചിത്രം കഥ പറയുന്നത്. ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ കുറിച്ചു കൂടി ഒരു ചിത്രം നല്‍കുന്നതാണ് ഈ രണ്ടാം ട്രെയിലര്‍.

ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസ്.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രണ്‍ദീവെ ആര്‍ട് ?ഗോകുല്‍ ദാസ്, എഡിറ്റിം?ഗ് കിരണ്‍ ദാസ്, കോസ്റ്റ്യൂം മസ്ഹര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് നിതിന്‍ ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മനമ്പൂര്‍, വിഷ്വല്‍ എഫക്ട് എ???ഗ് വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റില്‍ എല്‍വിന്‍ ചാര്‍ളി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT