Boxoffice

ഓണച്ചിത്രങ്ങളില്‍ ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബില്‍, നിവിന് മൂന്നാമത്തെ നേട്ടം

THE CUE

അമ്പത് കോടി പിന്നിട്ട മൂന്നാമത്തെ സിനിമയുമായി നിവിന്‍ പോളി. ഓണച്ചിത്രമായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ ബോക്‌സ് ഓഫീസ് കളക്ഷനില്‍ 50 കോടി പിന്നിട്ടതായി നിവിന്‍ പോളി തന്നെയാണ് പ്രഖ്യാപിച്ചത്. നടന്‍ അജു വര്‍ഗ്ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിച്ച ലവ് ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്തത് ധ്യാന്‍ ശ്രീനിവാസനാണ്. ഗ്ലോബല്‍ കളക്ഷകനിലാണ് സിനിമയുടെ അമ്പത് കോടി നേട്ടം.

നിവിന്‍ പോളിക്കൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രമായെത്തിയ കായംകുളം കൊച്ചുണ്ണി, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്നിവയാണ് 50 കോടി ടോട്ടല്‍ ബിസിനസില്‍ പിന്നിട്ട നിവിന്‍ ചിത്രങ്ങളില്‍. കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളായ ലവ് ആക്ഷന്‍ ഡ്രാമ ചെന്നെയിലും കേരളത്തിലുമായി ചിത്രീകരിച്ച സിനിമയാണ്. മിഖായേലിന് ശേഷം തിയറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രവുമാണ്. ജനുവരിയില്‍ റിലീസ് ചെയ്ത ഹനീഫ് അദേനി ചിത്രം മിഖായേല്‍ പരാജയമായിരുന്നു.

രാജീവ് രവി സവിധാനം ചെയ്ത തുറമുഖം, ഗീതു മോഹന്‍ദാസ് സിനിമ മൂത്തോന്‍ എന്നിവയാണ് നിവിന്‍ പോളിയുടെ റിലീസ് ചെയ്യാനുള്ള സിനിമകള്‍.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT